ശക്തമായ വിമത ഭീഷണിക്കിടയിലും ഓവര്‍സീസ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയുടെ നയപ്രഖ്യാപന സമ്മേളനം ഈ വരുന്ന ബുധനാഴ്ച ബര്‍മിംഗ്ഹാമില്‍ വെച്ച് കൂടുമെന്ന് ഒ.ഐ.പി.പി നേതാവ് സെബാസ്ത്യന്‍ മുതുപറമ്പില്‍ അറിയിച്ചു. ഇടത്-വലത് പാര്‍ട്ടികളുടെ മത്സരിച്ചുള്ള യൂണിറ്റ് രൂപീകരണങ്ങള്‍ക്കിടയില്‍ വേറിട്ട ശബ്ദമായി മാറുവാന്‍ ഒ.ഐ.പി.പിക്ക് സാധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
ഇക്കഴിഞ്ഞ മാസം ബര്‍മിംഗ്ഹാമിനടുത്തു വാള്‍ സാളില്‍ ആണ് ഒ.ഐ.പി.പി രൂപം കൊണ്ടത്. യുകെ മലയാളിയുടെ നിത്യ ജീവിതത്തില്‍ യാതൊരു പ്രസക്തിയും ഇല്ലാത്തതും കുടുംബ സമാധാനത്തിന്റെ അന്തകനുമായ രാഷ്ട്രീയ സംഘടനകളുടെ രൂപീകരണത്തിനോടു അനുബന്ധിച്ചുള്ള കോലാഹലങ്ങള്‍ ഇതിവൃത്തമാക്കി ഒരുക്കിയ ലണ്ടന്‍ ജങ്ക്ഷന്‍ പരമ്പരയുടെ അഞ്ചാം ഭാഗം ബുധനാഴ്ച്ച പുറത്തിറങ്ങും.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുപ്പത്തിമൂന്നോളം കലാകാരന്മാര്‍ ഇത്തവണത്തെ എപ്പിസോഡില്‍ അണിനിരക്കുന്നു. യുകെ മലയാളിയുടെ നിത്യ ജീവിതത്തിലെ സംഭവങ്ങളെ നര്‍മരസത്തില്‍ കോര്‍ത്തിണക്കി ചിത്രീകരിക്കുന്ന ലണ്ടന്‍ ജങ്ക്ഷന്‍ പരമ്പര ഇതിനോടകം തന്നെ യുകെ മലയാളികള്‍ നെഞ്ചിലേറ്റി കഴിഞ്ഞു. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത നാലാം ഭാഗം ഇതിനോടകം പതിനായിരം പേര്‍ കണ്ടുകഴിഞ്ഞു.
യുകെയിലെ സമകാലിക രാഷ്ട്രീയ സംഭവങ്ങള്‍ പ്രതിപാദിപ്പിക്കുന്ന അഞ്ചാം ഭാഗം എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലണ്ടന്‍ ജങ്ക്ഷന്‍ മുന്‍ എപ്പിസോഡുകള്‍ കാണുവാന്‍ താഴെ കൊടുത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല