1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 27, 2012

സൗദി-അറേബ്യയുടെ മതത്തിന്റെ പേരില്‍ സ്ത്രീകളോട് നടത്തുന്ന വിവേചനം മൂര്‍ദ്ധന്യത്തില്‍ എത്തി. ലണ്ടനില്‍ നടക്കുന്ന ഇപ്രാവശ്യത്തെ ഒളിമ്പിക്സിലേക്കുള്ള ഫുട്ബോള്‍ ടീമില്‍ നിന്നും വനിതകളെ ഒഴിവാക്കി കൊണ്ടാണ് സൗദി അറേബ്യ മതത്തിനോടുള്ള കൂറ് കാട്ടിയത്. ഇതിലൂടെ ഒളിമ്പ്കിസിന്റെ സന്ദേശമായ സമത്വം എന്ന ആശയത്തിനെ തകര്‍ത്തിരിക്കുകയാണ് സൗദി എന്ന് മുന്‍ കള്‍ച്ചര്‍ സെക്രെട്ടറി ടെസ്സ ജോവല്‍ അറിയിച്ചു. 2009ഇല്‍ സൗദി സര്‍ക്കാര്‍ സ്ത്രീകള്‍ക്കായുല്‍ ജിം അടച്ചു പൂട്ടിയിരുന്നു.

പിന്നീട് മുഖാവരണം അണിഞ്ഞാല്‍ മാരത്തോണ്‍ അടക്കമുള്ള കളികളില്‍ പങ്കെടുക്കാന്‍ വനിതകള്‍ക്ക് അനുവാദം ലഭിച്ചിരുന്നു. വനിതകളെ ഒഴിവാക്കിയതിനു സൗദി പറയുന്ന കാരണങ്ങള്‍ സ്ത്രീകള്‍ക്ക് കായിക രംഗത്ത് മതവിശ്വാസങ്ങള്‍ക്ക് വിരുദ്ധമായി വസ്ത്രം ധരിക്കേണ്ടി വരുമെന്നും കൂടാതെ കുടുംബത്തിലെ പുരുഷന്മാരല്ലാതെ അന്യ പുരുഷന്മാരുമായി ഇടപെടേണ്ടി വരുമെന്നുമാണ്.

അതേസമയം സൌദിയില്‍ സ്കൂളുകളില്‍ പോലും കായിക വിദ്യാഭ്യാസം പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നില്ല. എന്തിനേറെ പറയുന്നു ഡ്രൈവിംഗ് വിലക്കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒളിമ്പിക്സ്‌ ടീമില്‍ സൌദിയ്ക്ക് പുറമേ ഖത്തറും ബ്രുനെയും സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്തായാലും സൌദിയിലും മറ്റു ഇതര രാഷ്ട്രങ്ങളിലും സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ ലോകം ആശങ്കയോടെയാണ് നോക്കി കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.