1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2012

റഷ്യന്‍ പ്രധാനമന്ത്രി പുടിനെ വധിക്കാന്‍ തീവ്രവാദികള്‍ നടത്തിയ ഗൂഢാലോചന കണ്െടത്തി തകര്‍ത്തതായി റഷ്യയുടെയും യുക്രെയിനിന്റെയും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു. കരിങ്കടല്‍ തുറമുഖമായ എഡേസായില്‍ രണ്ടുപേരെ യുക്രെയിന്‍ സ്പെഷല്‍ സേന കസ്റഡിയിലെടുത്തെന്നു റഷ്യയിലെ ചാനല്‍ വണ്‍ ടിവി അറിയിച്ചു.

ഒരു കെട്ടിടത്തിലുണ്ടായ സ്ഫോടനത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കാക്കസസ് പ്രദേശത്ത് ഇസ്്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിനു ശ്രമിക്കുന്ന സംഘടനയ്ക്കു വേണ്ടിയാണ് ഗൂഢാലോചനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. മോസ്കോയിലെത്തി പുടിനെ വധിക്കാനായിരുന്നു പദ്ധതി.

ഈ വര്‍ഷമാദ്യമാണ് ഗൂഢാലോചനയെക്കുറിച്ചു വിവരം കിട്ടിയതെന്നു യുക്രെയ്ന്‍ അധികൃതര്‍ റഷ്യയെ അറിയിച്ചുവെന്നും ചാനല്‍ വണ്‍ റിപ്പോര്‍ട്ടു ചെയ്തു. മാര്‍ച്ച് നാലിന് നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം മോസ്കോയിലെത്തി പുടിനെ വധിക്കാനായിരുന്നുവത്രെ പദ്ധതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.