അമേരിക്ക ആസ്ഥാനമായുള്ള ആഗോള സുരക്ഷാ വിശകലന കമ്പനിയായ സ്ട്രാറ്റ്ഫോറിന്റെ അരക്കോടിയോളം ഇ-മെയില്‍ സന്ദേശങ്ങള്‍ വിക്കിലീക്സ് പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. ഇറാന്‍, അഫ്ഗാന്‍ യുദ്ധങ്ങള്‍ സംബന്ധിച്ച രഹസ്യരേഖകളും ലോകമെങ്ങുമുള്ള അമേരിക്കന്‍ എംബസികള്‍ വാഷിംഗ്ടണിലേക്ക് അയച്ച രഹസ്യ കേബിള്‍ സന്ദേശങ്ങളും പുറത്തുവിട്ട് കോളിളക്കം സൃഷ്ടിച്ച വിക്കിലീക്സിന്റെ സ്ഥാപകന്‍ ഓസ്ട്രേലിയന്‍ സ്വദേശി ജൂലിയന്‍ അസാന്‍ജെ ഇപ്പോള്‍ ബ്രിട്ടനിലാണ്.
സ്വീഡനില്‍ സ്ത്രീപീഡനക്കേസില്‍ പ്രതിയായ അദ്ദേഹത്തെ വിചാരണയ്ക്കായി വിട്ടുകിട്ടണമെന്ന് സ്വീഡന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2004 ജൂലൈക്കും 2011 ഡിസംബറിനും ഇടയിലുള്ള സ്ട്രാറ്റ്ഫോറിന്റെ ഇ-മെയിലുകളാണ് ഇപ്പോള്‍ പുറത്തുവിട്ടിട്ടുള്ളത്. ഒരു സ്വകാര്യ ഇന്റലിജന്‍സ് കമ്പനി എപ്രകാരമാണ് രഹസ്യശേഖരണം നടത്തുന്നത്, അവരുടെ ഉപഭോക്താക്കളുടെയും മറ്റും വിവരങ്ങള്‍ തുടങ്ങിയവ പുറത്തുവിട്ട സന്ദേശങ്ങളിലുണ്ട്.
വന്‍കിട കോര്‍പ്പറേറ്റുകളുമായി സ്ട്രാറ്റ്ഫോറിനുള്ള ബന്ധവും സന്ദേശങ്ങളില്‍ വ്യക്തമാവുന്നുണ്ട്. ലോക്ഹീഡ് മാര്‍ട്ടിന്‍, ഡൌകെമിക്കല്‍സ്, യുഎസ് ആഭ്യന്തരവകുപ്പ് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ സ്ട്രാറ്റ്ഫോറിന്റെ ഉപഭോക്താക്കളാണ്. എന്നാല്‍ വിക്കിലീക്സ് പുറത്തുവിട്ട രേഖകളില്‍ ചിലത് വ്യാജമാണെന്ന് സ്ട്രാറ്റ്ഫോര്‍ അവകാശപ്പെട്ടു. ഹാക്കര്‍മാരാണ് ഇ-മെയിലുകള്‍ ചോര്‍ത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല