1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2012

സ്പാനിഷ് ലീഗില്‍ മുന്‍നിര ടീമുകളായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ജയത്തോടെ മുന്നേറുന്നു. അത്ലറ്റിക്കൊ മാഡ്രിഡിനെതിരേ 2-1ന് ബാഴ്സ ജയിച്ചപ്പോള്‍ റയൊ വല്ലെകാനോയ്ക്കെതിരേ ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചു റയല്‍. 24 മത്സരങ്ങലിളില്‍ നിന്ന് 64 പോയിന്‍റാണ് റയലിന്. ഇത്രയും മത്സരങ്ങളില്‍ നിന്ന് ബാഴ്സയ്ക്ക് 54 പോയിന്‍റും. 40 പോയിന്‍റുള്ള വലന്‍സിയയാണ് മൂന്നാം സ്ഥാനത്ത്. 35 പോയിന്‍റുമായി ലെവന്‍റെ മൂന്നാമതും.

കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും തോല്‍വി വഴങ്ങിയ ബാഴ്സലോണ ലയണല്‍ മെസിയുടെ ഫ്രീ കിക്ക് ഗോളില്‍ വിജയിക്കുകയായിരുന്നു. ഡാനി ആല്‍വസ് ബാഴ്സയ്ക്ക് ലീഡ് സമ്ാനിച്ചപ്പോള്‍ റദമെല്‍ ഫാല്‍ക്കൊ അത്ലറ്റിക്കൊ മാഡ്രിഡിനായി സമനില ഗോള്‍ നേടി. 81ാം മിനിറ്റിലായിരുന്നു മെസിയുടെ വിജയഗോള്‍. അത്ലറ്റിക്കൊ മാഡ്രിഡിന്‍റെ പ്രതിരോധ മതിലിനെ സ്പര്‍ശിക്കാതെ മെസിയുടെ ഷോട്ട് വലയുടെ കോണിലേക്ക്. തുടക്കം മുതല്‍ പന്ത് കൈയടക്കിവച്ച ബാഴ്സലോണ അര്‍ഹിക്കുന്ന ജയമായിരുന്നു ഇത്.

അതേ സമയം ഗോള്‍ വേട്ടയില്‍ മുന്നേറുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയാണ് റയലിനായി മത്സരത്തിലെ ഏക ഗോള്‍ നേടിയത്. ഏവരേയും അമ്പരപ്പിച്ച ബാക്ക്ഹീല്‍ ഗോള്‍ റൊണാള്‍ഡോയുടെ പ്രതിഭ വെളിപ്പെടുത്തുന്നതായി. ഗോള്‍രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം 54ാം മിനിറ്റില്‍ ലഭിച്ച കോര്‍ണറില്‍ നിന്നായിരുന്നു റൊണാള്‍ഡോയുടെ ഗോള്‍. സീസണില്‍ റോണൊയുടെ 29ാം ഗോള്‍. സ്കോറിങ് ചാര്‍ട്ടില്‍ ലയണല്‍ മെസിയേക്കാള്‍ രണ്ട് ഗോള്‍ കൂടുതല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.