1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2012

ഓരോന്നിന്നും അതിന്റേതായ പ്രശ്നങ്ങളുണ്ട്. മരുന്നുകള്‍ക്കും ഭക്ഷണത്തിനും നമ്മുടെ ജീവിതരീതിക്കുമെല്ലാം ഓരോരോ പ്രശ്നങ്ങളുണ്ട് എന്ന കാര്യത്തില്‍ സംശയമില്ലതന്നെ. കള്ളുകുടി കൂടുതലായാല്‍ നിങ്ങള്‍ക്ക് ഒരുപാട് അസുഖങ്ങള്‍ വരാനിടയുണ്ട്. അതുപോലെതന്നെയാണ് നമ്മുടെ ജീവിതരീതിയും ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍. എന്നാല്‍ വളരെ ഗൗരവമായി എടുക്കേണ്ട മറ്റൊരു കാര്യമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്ത. ഉറക്കഗുളിക കഴിക്കുന്നവരെക്കുറിച്ചുള്ള വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

അമിതമായി ഉറക്കഗുളിക കഴിക്കുന്നവര്‍ പെട്ടെന്ന് മരിക്കാനിടയുണ്ട് എന്നാണ് വാര്‍ത്തയില്‍ പറയുന്നത്. സാധാരണ മനുഷ്യരെക്കാള്‍ ഉറക്കഗുളിക കഴിക്കുന്നവര്‍ക്ക് മരണസാധ്യത കൂടുതലുണ്ട് എന്നതാണ് വാര്‍ത്തയിലെ അപകടം. ബ്രിട്ടണില്‍ മില്യണ്‍ കണക്കിന് ആളുകളാണ് ഉറക്കഗുളിക കഴിക്കുന്നത്. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ബ്രിട്ടണിലെ മില്യണ്‍ കണക്കിന് ആളുകളുടെ ജീവനാണ് അപകടത്തിലായിരിക്കുന്നത്. മറ്റുള്ളവരെക്കാള്‍ അ‍ഞ്ച് മടങ്ങ് കൂടുതല്‍ സാധ്യതയാണ് ഉറക്കഗുളിക കഴിക്കുന്നവരുടെ ഇടയിലെ മരണസാധ്യത.

കൂടുതല്‍ ഡോസ് കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് മറ്റൊരു വാര്‍ത്ത. മറ്റുള്ളവരെ അപേക്ഷിച്ച് ഉറക്കഗുളിക കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള വളരെ കൂടുതലാണ്. വര്‍ഷത്തില്‍ പതിനെട്ട് ഗുളികപോലും കഴിക്കുന്നവര്‍ക്കും ഈ പ്രശ്നമുണ്ടാകുമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ദര്‍ പറയുന്നത്. ഈ കണ്ടുപിടുത്തങ്ങള്‍ അമേരിക്കയില്‍നിന്നാണ് വരുന്നതെങ്കിലും ബ്രിട്ടീഷുകാരും സൂക്ഷിക്കണമെന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടണിലെ ഡോക്ടര്‍മാരും രോഗികള്‍ക്ക് കുറിച്ചുകൊടുക്കുന്ന ഉറക്കഗുളികളുമായി ബന്ധപ്പെട്ടുതന്നെയാണ് ഈ പഠനങ്ങള്‍ നടന്നിരിക്കുന്നത്.

രോഗികള്‍ പരമാവധി ഉറക്കഗുളികകള്‍ കഴിക്കുന്നത് നിര്‍ത്തണമെന്ന നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. സാധാരണ ആളുകളുടെ മരണത്തെക്കാള്‍ 4.6 മടങ്ങ് കൂടുതലാണ് ഉറക്കഗുളിക കഴിക്കുന്നവരുടെ സാധ്യതയെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വര്‍ഷത്തില്‍ പതിനെട്ട് മുതല്‍ 132 ഗുളികവരെ കഴിക്കുന്നവരുടെ കാര്യത്തില്‍ മരണസാധ്യത 4.4 മടങ്ങ് കൂടുതലാണ്. വര്‍ഷത്തില്‍ 132 ഗുളികയില്‍ കൂടുതലാണ് കഴിക്കുന്നതെങ്കില്‍ മരണസാധ്യത 5.3 മടങ്ങ് കൂടുതലാണ്. ബ്രിട്ടീഷ് ജനതയില്‍ നല്ലൊരു ശതമാനവും ഉറക്കഗുളികകള്‍ ഉപയോഗിക്കുന്നവരാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പതിനെട്ടിനും അമ്പത്തിയഞ്ചിനുമിടയില്‍ പ്രായമുള്ളവരില്‍ ഭൂരിപക്ഷവും ഉറക്കഗുളികകളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ ശ്രമിക്കുന്നത്. സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായ ബ്രിട്ടണിലെ നിരാശയിലായ യുവത്വം ഉറക്കഗുളികകളെ ആശ്രയിക്കുന്നത് രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.