1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 28, 2012

ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍

പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) യു.കെ. ഘടകത്തിന്റെ കീഴിലുള്ള ലണ്ടന്‍ റീജിയണിലെ വിവിധ സ്ഥലങ്ങളില്‍ യൂണിറ്റ് സെക്രട്ടേറിയറ്റ് രൂപീകരിക്കുന്നതിന്റെ ആദ്യയോഗം ലെയിറ്റനില്‍ ചേര്‍ന്നു. വാള്‍ത്താംസ്റോം യൂണിറ്റ് റീജണല്‍ പ്രസിഡന്റ് സോജി ടി. മാത്യു ഉദ്ഘാടനം ചെയ്തു. തോമസ് ജോസഫ് വെട്ടികാട്ട് അധ്യക്ഷതവഹിച്ച യോഗത്തില്‍ ജോസ് ചെങ്ങളം സ്വാഗതവും ബിജോ കാഞ്ഞിരത്തിങ്കല്‍ നന്ദിയും അര്‍പ്പിച്ചു.

യൂണിറ്റ് ഭാരവാഹികളായി ജോസ് ചെങ്ങളം പുതുപ്പള്ളി (പ്രസിഡന്റ്), അജോ മൂലയ്ക്കല്‍ ഹരിപ്പാട് (വൈസ് പ്രസിഡന്റ്), ബിജോ കാഞ്ഞിരത്തിങ്കല്‍ കുന്നുംകുളം (സെക്രട്ടറി), സജിത് ടി. ലോറന്‍സ് കുന്നുംകുളം (ട്രഷറര്‍), ജോബിന്‍ സ്റീഫന്‍ കാഞ്ഞിരപ്പള്ളി, ലിനീഷ് ലൂക്കോസ് കോട്ടയം (റീജണല്‍ കമ്മിറ്റി അംഗങ്ങള്‍), തോമസ് ജോസഫ് വെട്ടികാട് ചങ്ങനാശേരി), ഷാജി മാത്യു ഉടുമ്പഞ്ചോല (ശേ#ീയ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

ജനോപകാരപ്രദവും ചാരിറ്റി പ്രവര്‍ത്തനത്തിലൂടെയും പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ യോഗം തീരുമാനിച്ചു. തുടര്‍ന്ന് ക്രോയിഡോണ്‍ കിംഗസ്റണ്‍, ഈസ്റ്ഹാം, കെന്റ്, സട്ടന്‍, വോക്കിംഗ്, ഗില്‍ഫോര്‍ഡ്, വെബ്ളി എന്നീ സ്ഥലങ്ങളില്‍ യോഗങ്ങള്‍ ചേരുന്നതാണെന്നും ഏപ്രില്‍ 22ന് രാവിലെ 10 മുതല്‍ ക്രോയിഡോണ്‍ ഹോട്ടല്‍ ടെയിസ്റ് ഓഫ് കേരളയില്‍ ചേരുന്ന റീജണല്‍ സെക്രട്ടേറിയറ്റ് യോഗം ദേശീയ അധ്യക്ഷന്‍ ഷൈമോന്‍ തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്യുമെന്നും റീജണല്‍ ജനറല്‍ സെക്രട്ടറി എബി പൊന്നാംകുഴി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.