ലക്സണ്‍ ഫ്രാന്‍സിസ് കല്ലുമാടിക്കല്‍
മുന്‍ കെ.പി.സി.സി. പ്രസിഡന്റും എം.എല്‍.എയുമായ കെ. മുരളീധരനെ യു.കെയിലേക്കു ക്ഷണിച്ചുവരുത്തുകയും അദ്ദേഹത്തെ അങ്ങേയറ്റം അപമാനിക്കുകയും വഞ്ചിക്കുകയും ചതിക്കുകയും വേദനിപ്പിക്കുന്നതരത്തില്‍ പെരുമാറുകയും ചെയ്ത ഫ്രാന്‍സിസ് വലിയപറമ്പില്‍ കേരള സമൂഹത്തോടും കോണ്‍ഗ്രസ് വിശ്വാസികളോടും പരസ്യമായി മാപ്പുപറയണമെന്ന് ഒ.ഐ.സി.സി. യു.കെ. നാഷണല്‍ പ്രസിഡന്റ് വിനോദ് ചന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യു.കെയിലെ പത്രമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന ഈ വാര്‍ത്തകളുടെ നിജസ്ഥിതി അറിയാന്‍ കെ. മുരളീധരന്‍ എം.എല്‍.എയെയും അതുപോലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. പ്രവീണ്‍ കുമാറിനെയും ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിഞ്ഞ സത്യാവസ്ഥ അത്യന്തം വേദനാജനകമാണ്.
യു.കെയില്‍ സന്ദര്‍ശനത്തില്‍ പ്രവീണ്‍കുമാറിനുണ്ടായ വലിയ സാമ്പത്തിക നഷ്ടം എത്രയും പെട്ടെന്ന് ഫ്രാന്‍സിസ് വലിയപറമ്പില്‍ നല്‍കണമെന്നും ലീഡര്‍ അവാര്‍ഡുദാനച്ചടങ്ങിന്റെ പേരില്‍ യു.കെയില്‍ വ്യാപകമായി പണസമ്പാദ്യം നടത്തിയ ഫ്രാന്‍സിസ് വലിയപറമ്പിലിനെതിരെ ശക്തമായ പരാതി കെ.പി.സി.സിക്ക് നല്‍കുകയും കെ.പി.സി.സി. പ്രസിഡന്റിനെ നേരില്‍ കണ്ട് ഇത് ബോധ്യപ്പെടുത്താന്‍ തീരുമാനിച്ചതായും വിനോദ് ചന്ദ്രന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഇത്തരം വഞ്ചനാകരമായ പ്രവര്‍ത്തനം നടത്തി കോണ്‍ഗ്രസ് പാര്‍ട്ടിയെ വഞ്ചിക്കുന്നവരെ യു.കെയിലെ കോണ്‍ഗ്രസ് വിശ്വാസികള്‍ തിരിച്ചറിയണമെന്നും എത്രയും പെട്ടെന്ന് ഇത്തരക്കാരെ സമൂഹത്തില്‍നിന്നും ഒറ്റപ്പെടുത്തണമെന്നും ഒ.ഐ.സി.സി. യു.കെ. നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഇത്തരത്തിലുള്ള വ്യക്തികള്‍ക്ക് യു.കെയിലെ കോണ്‍ഗ്രസ് വിശ്വാസികള്‍ ഒരു സംഭാവനയും നല്‍കരുതെന്നും ഇത്തരക്കാര്‍ ഇനിയും സംഭാവനകള്‍ ആവശ്യപ്പെട്ടാല്‍ എത്രയും വേഗം നാഷണല്‍ കമ്മിറ്റിയെ അറിയിക്കണമെന്നും അഭ്യര്‍ഥിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല