ബ്രിട്ടനിലെ ഒരു സിക്ക് ചാനല്‍ എക്സിക്യൂട്ടീവും ഇന്ത്യന്‍ വംശജനുമായ മുന്‍ കാമുകനെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജയായ മെഡിക്കല്‍ വിദ്യാര്‍ഥിനി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തി. ഗഗന്‍ദീപ് സിങ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതി ഇയാളുടെ മുന്‍ കാമുകി മുന്‍ദില്‍ മഹിള്ല്‍ ആണെന്ന് കണ്ടെത്തുകയായിരുന്നു.
അതേസമയം മരണപ്പെട്ട ഗഗന്‍ദീപ് തന്നെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചിരുന്നു എന്നും ഇതാണ് കൊലപ്പെടുത്താന്‍ കാരണമെന്നും മുന്‍ദില്‍ കോടതിയില്‍ പറഞ്ഞു. തന്നെ മാനഭംപ്പെടുത്താന്‍ ശ്രമിച്ച ഗഗന്ദീപിനെ പ്രതിയായ ഇന്ത്യന്‍ വംശജ വീട്ടിലേക്കു വിളിച്ചു വരുത്തുകയും സുഹൃത്തിന്റെയും വാടകക്കൊലയാളിയുടെയും സഹായത്തോടെ കൊല്ലുകയും ചെയ്യുകയായിരുന്നു എന്ന് കോടതി കേട്ടു.
ഗഗന്‍ദീപിനെ രണ്ടു യുവാക്കളും ചേര്‍ന്ന് അടിച്ചു ബോധം കെടുത്തിയ ശേഷം കത്തുന്ന കാറില്‍ മരിക്കാന്‍ വിടുകയായിരുന്നു. കൊലപാതകികളില്‍ ഒരാള്‍ മുന്‍ദിലിനെ പ്രണയിക്കുന്നുണ്ടെന്നും എന്നും വിചാരണയ്ക്കിടെ വെളിപ്പെടുത്തലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല