ബോളിവുഡിലെ ക്യൂട്ട് ഗേള്‍ ജനീലിയ ഡിസൂസ ലിംക ബുക്ക് ഒഫ് റെക്കാര്‍ഡ്സില്‍ ഇടം പിടിച്ചു. നാല് വ്യത്യസ്ത ഭാഷകളിലായി നാലു ചിത്രങ്ങള്‍ ഹിറ്റ് ലഭിച്ചതിനെ തുടര്‍ന്നാണ് ജനീലിയ റെക്കാഡ് ബുക്കില്‍ കയറിക്കൂടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ജനീലിയയുടെ ഹിറ്റുകള്‍ പിറന്നത്. ബോളിവുഡ് നടന്‍ റിതേഷ് ദേശ്മുഖിനെ അടുത്തിടെയാണ് ജനീലിയ വിവാഹം ചെയ്തത്. ഇരുവരും ഒന്നിച്ചുള്ള ‘തേരെ നല്‍ ലവ് ഹോ ഗയ’ എന്ന ചിത്രവും ഇപ്പോള്‍ ബോക്സോഫിസില്‍ ഹിറ്റാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല