രണ്ടു പേര് ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എങ്കില്‍ രണ്ടു സ്വവര്‍ഗപ്രേമികള്‍ ചുംബിച്ചാല്‍ ലോകം കീഴ്മേല്‍ മറിയുമോ? വളരെനാളുകള്‍ക്ക് ശേഷം കണ്ടു മുട്ടിയ രണ്ടു സ്വവര്‍ഗപ്രേമികള്‍ തമ്മില്‍ ചുംബിച്ചതാണ് ഇപ്പോള്‍ ലോകം ആഘോഷിക്കുന്നത്. ഹവായ് ബേസില്‍ വച്ച് അഫ്ഘാനില്‍ നിന്നും മടങ്ങി വന്ന സൈനികന് തന്റെ പ്രിയപ്പെട്ടവനെ ചുംബിക്കുന്നതാണ് ലോകം മുഴുവന്‍ വ്യാപിക്കുന്ന ചിത്രം. വളരെ കാലത്തിനു ശേഷം കണ്ട ബ്രണ്ടോന് മോര്‍ഗനും ദാലന്‍ വെല്‍സുമാണ് ഈ ചുംബന ചിത്രത്തിലൂടെ ലോകപ്രശസ്തരായത്. ഇവര്‍ വാരിപ്പുണര്‍ന്നു ചുംബിക്കുന്ന ചിത്രം ഫേസ്ബുക്കിലൂടെ വ്യാപിക്കുകയായിരുന്നു
ഇതിനു ലഭിച്ച ഒരു കമന്റ് ഇങ്ങനെ ലോകത്തെ ഒന്നും ഭയപ്പെടാതെ സ്നേഹം പുറത്തു കാണിച്ച ധൈര്യം എന്റെ കണ്ണുകള്‍ നിറച്ചു. നിങ്ങളെയും നിങ്ങളുടെ സ്നേഹിതനെയും ദൈവം രക്ഷിക്കട്ടെ. ഈ ഒരു കമന്റില്‍ നിന്നുമറിയാം ലോകത്തിനു ഇവരോടുള്ള മനോഭാവം. ലഭിച്ച കമന്റില്‍ മിക്കവാറും പേര് നല്ല രീതിയില്‍ തന്നെയാണ് പ്രതികരിച്ചത് എന്നത് ഈ പോസ്റ്റ് വ്യത്യസ്തമാക്കുന്നു. കാലിഫോര്‍ണിയയിലെ ഓക്ക്ഡെലില് നിന്നുമുള്ള മോര്ഗന് നല്ല രീതിയില്‍ പ്രതികരിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞു.
ഇത് തങ്ങളെ പ്രസിദ്ധരാക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല എന്നും നാല് വര്‍ഷത്തെ സൌഹൃദത്തിനു ശേഷം തങ്ങളുടെ സ്നേഹം പുറത്തു പറഞ്ഞതാണ് ഈ ചിത്രം എന്നും ഇവര്‍ വ്യക്തമാക്കി. യു.എസ് ആര്‍മിയുടെ ചോദിക്കരുത് പറയരുത് എന്ന പോളിസി കാലഹരണപ്പെട്ടതിനു അഞ്ചു മാസത്തിനു ശേഷമാണ് ഈ ചിത്രം പുറത്തു വന്നത്. ഇത് വരെയും സ്വവര്‍ഗപ്രേമികള്‍ക്ക് സൈന്യത്തില്‍ പ്രവേശനം നിഷിദ്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാവര്ക്കും തങ്ങള്‍ സ്നേഹിക്കുന്നവരെപറ്റി ആരോടും തുറന്നു പറയാം. ഓഫീസര്‍ മോര്‍ഗനും അദ്ദേഹത്തിന്റെ സ്നേഹിതനുമല്ല സൈന്യത്തിലെ ആദ്യ സ്വവര്‍ഗപ്രേമികള്‍. ഇതിനു മുന്‍പ് പെറ്റി, മരിസ്സ എന്നീ സ്ത്രീകള്‍ ഇതേ രീതിയില്‍ സ്നേഹം പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല