2012/2013 കാലത്തേക്കുള്ള വീസ നിയമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ സമൂലമായ മറ്റംവരുത്തി. മൈഗ്രേഷന്‍ അഡ്വൈസറി കമ്മറ്റിയാണ് പുതുക്കിയ ടയര്‍ 2 പോളിസി പുറത്തുവിട്ടത്. ബ്രിട്ടണില്‍ കുടിയേറി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇരുട്ടടിയാകുമെന്ന് പ്രതീക്ഷിക്കുന്ന നിയമത്തെ ബ്രിട്ടണിലെ മലയാളി സമൂഹം ആശങ്കയോടെയാണ് കാണുന്നത്. ചുരുങ്ങിയത് 35,000 പൗണ്ട് വാര്‍ഷികശമ്പളമുള്ള വിദേശികള്‍ക്കേ ഇനി രാജ്യത്തു സ്ഥിരതാമസത്തിന് അനുമതി നല്‍കേണ്ടതുള്ളൂവെന്ന് എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒട്ടേറെ ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാവുന്ന ഈ വ്യവസ്ഥ 2016 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരും.
അഞ്ചുവര്‍ഷം രാജ്യത്തു താമസിച്ചിട്ടുള്ളവരും വലിയ ക്രിമിനല്‍ കേസുകളില്‍ പെട്ടിട്ടില്ലാത്തവരുമായ വിദേശികള്‍ക്കു സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുന്നതോടെ പ്രതിവര്‍ഷം സ്ഥിരതാമസത്തിന് അനുമതി നല്‍കുന്നവരുടെ എണ്ണം 60,000- ത്തില്‍നിന്നും 20, 000 ആയി കുറയ്ക്കാനാവുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമായും കുടിയേറ്റക്കാരെ നിയന്ത്രിക്കുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തിയാണ് ബ്രിട്ടന്‍ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
തങ്ങളുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്നും മള്‍ട്ടികള്‍ച്ചറിസം അവസാനിപ്പിക്കണമെന്നും ബ്രിട്ടന്‍ അടുത്തിടെ പ്രഖ്യാപികുകയുമുണ്ടായി. അതേസമയം ബ്രിട്ടന്റെ സാമ്പത്തിക പ്രതിസന്ധിക്കും തൊഴിലില്ലായ്മക്കും പ്രധാന കാരണക്കാര്‍ കുടിയേറ്റ ജനതയാണെന്ന ധാരണ ബഹുഭൂരിപക്ഷം ജനങ്ങളും വെച്ച് പുലര്‍ത്തുന്നതാണ് ഗവണ്‍മെന്റിനെ ഇത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല