പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദിന്‍റെ ഏകാധിപത്യത്തിനെതിരേ ആഭ്യന്തര പ്രക്ഷോഭം തുടങ്ങി ഒരുവര്‍ഷത്തോടടുക്കുമ്പോള്‍ സിറിയയില്‍ 7500 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍. പശ്ചിമേഷ്യയിലെ സ്ഥിതി വിവരങ്ങള്‍ വിശദീകരിക്കുന്നതിനിടെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ജനറലാണ് രക്ഷാ കൗണ്‍സിലില്‍ ഇക്കാര്യമറിയിച്ചത്. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ ദിനംപ്രതി നൂറു പേര്‍ കൊല്ലപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമാധാനപരമായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സൈന്യത്തെ ഉപയോഗിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷവും ആയുധമെടുക്കാന്‍ പ്രേരിപ്പിക്കപ്പെടുകയായിരുന്നെന്ന് അണ്ടര്‍ സെക്രട്ടറി ലിന്‍ പാസ്കൊ. 25000 സിറയക്കാര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നും ഒന്നരലക്ഷത്തോളം പേര്‍ രാജ്യത്തിനകത്ത് അഭയം നഷ്ടപ്പെട്ടു കഴിയുകയാണെന്നും പാസ്കൊ പറഞ്ഞു. ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയെന്ന കര്‍ത്തവ്യത്തില്‍ സിറിയന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.
പ്രശ്നത്തിനു കടിഞ്ഞാണിടുന്നതില്‍ നിര്‍ഭാഗ്യവശാല്‍ അന്താരാഷ്ട്ര സമൂഹത്തിനുമായില്ല. ഇതിനിടെ, നിരപരാധികളെ കൊന്നൊടുക്കിയ പ്രസിഡന്‍റ് അസദിനെ യുദ്ധക്കുറ്റവാളിയായി കരുതണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റണ്‍. യുഎസ് ജനപ്രതിനിധി സഭയിലാണ് ഹിലരിയുടെ ആരോപണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല