1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 1, 2012

സാബു ചുണ്ടക്കാട്ടില്‍

മാഞ്ചസ്റര്‍: മൂന്ന് പതിറ്റാണ്ട് കാലം എന്‍എസ്എസിന്റെയും ചങ്ങനാശ്ശേരിയുടെയും വികസനത്തിനായി പരിശ്രമിച്ച് വിടവാങ്ങിയ എന്‍എസ്എസ് പ്രസിഡന്റ് പി. കെ. നാരായണപണിക്കരുടെ നിര്യാണത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് മാഞ്ചസ്റര്‍ യൂണിറ്റ് അനുശോചിച്ചു.

ശക്തമായ വാക്കും സൌമ്യലളിതമായ ജീവിതവും കൊണ്ട് കേരളീയ സമൂഹത്തിന്റെ സ്നേഹവും ആദരവും ഏറ്റുവാങ്ങിയ വ്യക്തിയാണ് നാരായണപണിക്കരെന്ന് യൂണിറ്റ് പ്രസിഡന്റ് മനോജ് വെളിഞ്ഞാലില്‍ അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനും മതമൈത്രകനായി യത്നിച്ച മഹത്വ്യക്തിത്വത്തെയാണ് നാരായണ പണിക്കരുടെ വേര്‍പാടോടെ നഷ്ടമായതെന്ന് യൂണിറ്റ് സെക്രട്ടറി ലൈജു മാനുവലും മറ്റ് യൂണിറ്റ് ഭാരവാഹികളും ഓര്‍മ്മിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.