ബോള്‍ട്ടണ്‍: ബോള്‍ട്ടണ്‍ ഫാണ്‍വര്‍ത്ത് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ് ദേവാലയത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ചുള്ള വാര്‍ഷിക ധ്യാനത്തിന് നാളെ തുടക്കമാവും. മൂന്ന് ദിവസം നീണ്ട് നില്ക്കുന്ന ധ്യാനം ഞായറാഴ്ച സമാപിക്കും. ഡിവൈന്‍ ധ്യാനകേന്ത്രത്തിലെ പ്രശസ്ത വചന പ്രഘോഷകനായ ഫാ: ആന്റണി പയ്യപ്പള്ളിയും സംഘവുമാണ് ധ്യാനത്തിന് നേതൃത്വം നല്‍കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 9. 30 വരെയും, ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5. 30 വരെയും, ഞായറാഴ്ച രാവിലെ 10. 45 മുതല്‍ വൈകുന്നേരം 5. 30 വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ധ്യാന ദിവസങ്ങളില്‍ കുമ്പസാരത്തിനും കൌണ്‍സിലിങ്ങിനും സൌകര്യം ഉണ്ടായിരിക്കുന്നതാണ്. വലിയ ആഴ്ചയ്ക്ക് ഒരുക്കമായുള്ള വാര്‍ഷിക ധ്യാനത്തില്‍ പങ്കെടുത്ത് ധാരാളം ദൈവകൃപയും അനുഗ്രഹങ്ങളും പ്രാപിക്കുവാന്‍ ഏവരേയും സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ: ബാബു അപ്പാടന്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജോബോയി ജോസഫ്: 07966082207 (ട്രസ്റി)
അജയ് എഡ്ഗര്‍: (സെക്രട്ടറി) 07883081814
പള്ളിയുടെ വിലാസം:Our Lady of Lourdes Church, 275 Plodder Lane, Fanworh, Bolton, BL4 OBR
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല