യാത്രക്കാരന്‍ വിമാനത്തില്‍ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്നു സ്ടന്‍സ്റെടില്‍ അറെസ്റ്റില്‍ എതിഹാദ് എയര്‍വേസിന്റെ അബുദാബി ഹീത്രോ വിമാനം ഒരു യാത്രക്കാരന്റെ ഭീഷണിയും ബഹളവും നിമിത്തം സ്ടന്‍സ്റെ ഡിലേക്ക് വഴി തിരിച്ചു വിടുകയും ആര്‍ എ എഫിന്റെ രണ്ടു ട്യ്ഫൂണ്‍ജെറുകളുടെ അകമ്പടിയോടെ സ്ടന്‍സ്റെട്ട് വിമാനത്താവളത്തില്‍ ഉച്ചയോടെ ഇറക്കുകയും ചെയ്തു. യാത്രക്കാരനെ പിന്നീട് പോലീസ് അറെസ്റ്റ് ചെയ്തു. മുപ്പത്തേഴു വയസുള്ള ബ്രിട്ടീഷ് പൌരന്‍ ആണ് ആരെസ്ടിലായതെന്നു എസ്സെക്സ് പോലീസിന്റെ ഒരു വക്താവ് അറിയിച്ചു. ഒരു യാത്രക്കാരന്റെ ബഹളവും ഭീഷണിയും മൂലം പൈലെറ്റ് എയര്‍ ട്രാഫിക് കന്ട്രോളിന്‍വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് മുന്കരുതെലെന്ന നിലയില്‍ ആര്‍ എ എഫ് ജെറുകളെ അകമ്പടി യായി അയച്ചത് . അറസ്റ്റുചെയ്യപ്പെട്ട യാത്രക്കാരന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിടില്ല. സംഭവത്തില്‍ ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്ടില്ല.
ബിനു എരുമേലി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല