ഫോര്‍ബ്സ് മാഗസിന് പുറത്തിറക്കിയ ഏഷ്യയിലെ ശക്തരായ 50 വ്യവസായികളുടെ പട്ടികയില്‍ ഒമ്പത് ഇന്ത്യന്‍ വനിതകളും. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് എംഡി വിനീത ബാലി, എച്ച്ടി മീഡിയ ചെയര്‍മാനും എഡിറ്റോറിയല്‍ ഡയറക്ടറുമായ ശോഭന ബാര്തിയ, ഐസിഐസിഐ ബാങ്ക് സിഇഒ ഛന്ദ കൊച്ചാര്‍, ബയോകോണ്‍ സ്ഥാപക കിരണ്‍ മജൂംദാര്‍ ഷാ, ബോളിവുഡ് പ്രൊഡ്യൂസര്‍ ഏക്താ കപൂര്‍, എഇസഡ്ബി ആന്‍ഡ് പാര്‍ടണേഴ്സ് സ്ഥാപക സിയാ മോഡി, ആക്സിസ് ബാങ്ക് സിഇഒയും എംഡിയുമായ ഷിഖ ശര്‍മ, ട്രാക്ടേഴ്സ് ആന്‍ഡ് ഫാം എക്യുപ്മെന്റ് ചെയര്‍പേഴസണ്‍ മല്ലിക ശ്രീനിവാസ എന്നിവരാണ് പട്ടികയില്‍ നേടിയ ഇന്ത്യന്‍ വനിതകള്‍. തങ്ങളുടേതായ മേഖലകളിലെ പുത്തന്‍ ആശയങ്ങള്‍ ആവിഷ്കരിക്കുന്നതിനൊപ്പം പ്രതിഭാധനരായ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് മാതൃകയാകാനും ഇവര്‍ക്ക് കഴിഞ്ഞുവെന്ന് മാഗസിന് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല