ലെസ്റ്റര്‍: മലങ്കര ഓര്‍ത്തഡോക്സ് സഭ യുകെ യൂറോപ്പ് ഭദ്രാസനത്തിലെ മര്‍ത്ത മറിയം സമാജത്തിന്റെ നേതൃത്വത്തില്‍ സോണല്‍ സോണ്‍ കേന്ദ്രീകരിച്ച് ക്രിസ്തീയ രക്ഷാകര്‍ത്ത പദ്ധതിയുടെ ഭാഗമായി നടന്നു വരുന്ന ഏകദിന സെമിനാര്‍ 2012 മാര്‍ച്ച് മൂന്നാം തീയ്യതി രാവിലെ പത്ത് മണിക്ക് മര്‍ത്ത മറിയം ഭദ്രാസന വൈസ് പ്രസിഡണ്ട് റവ:ഫാ.വറുഗീസ് റ്റി മാത്യു ഉത്ഘാടനം ചെയ്യും. ലണ്ടന്‍ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക വികാരി റവ:ഫാ. തോമസ് പി ജോണ്‍ സെമിനാറിന് നേതൃത്വം നല്‍കും.
ലെസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവക മര്‍ത്ത മറിയം യൂണിറ്റ് ആതിഥേയത്വം വഹിക്കുന്ന സെമിനാറില്‍ ഓര്‍ത്തഡോക്സ് സഭ സെന്‍ട്രല്‍ സോണിലെ ആറു ഇടവകകളില്‍ നിന്നായി നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. ഉച്ചകഴിഞ്ഞു പ്രതിനിധികള്‍ക്കായി കലാ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ലെസ്റ്റര്‍ ഇടവക വികാരി റവ:ഫാ. ടോം വര്‍ഗീസ്, സ്ത്രീസമാജം ഭദ്രാസന സെക്രട്ടറി, ഇടവക സെക്രട്ടറിമാര്‍, സോണല്‍ കോര്ഡിനേറ്റെര്സ് എന്നിവര്‍ സെമിനാറിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.
സെമിനാര്‍ നടക്കുന്ന സ്ഥലം: Methodist Church, 75, New Parks Way, Leicester, LE39PU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല