രണ്ടാം ഗ്രീക്ക് രക്ഷാപാക്കെജിന് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കി. ഇതോടെ വാരാവസാനം പാക്കെജ് ഗ്രീസിനു ലഭിക്കാന്‍ സാധ്യതയേറി. മാര്‍ച്ച് 20നു മുന്‍പു ഗ്രീസിനു 1300 കോടി യൂറോ നല്‍കാനാണു യൂറോസോണ്‍ രാജ്യങ്ങളുടെ നീക്കം. ബ്രസല്‍സില്‍ ചേര്‍ന്ന രണ്ടു ദിവസത്തെ ധനമന്ത്രിമാരുടെ യോഗമാണു രക്ഷാപാക്കെജ് അംഗീകരിച്ചത്.
യൂറോപ്യന്‍ യൂണിയന്‍റെയും ഐഎംഎഫിന്‍റെയും നിബന്ധനകള്‍ അംഗീകരിച്ച് ചെലവ് ചുരുക്കല്‍ നടപടികള്‍ക്ക് ഗ്രീക്ക് പാര്‍ലമെന്‍റ് അനുമതി നല്‍കിയിരുന്നു. ലക്സംബര്‍ഗ് പ്രധാനമന്ത്രി ജീന്‍ ക്ലൗഡ് ജന്‍കറാണു യൂറോ ഗ്രൂപ്പ് ധനമന്ത്രിമാരുടെ സമിതിയുടെ ചെയര്‍മാന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല