മാഞ്ചസ്റ്റര്‍: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ യുകെയില്‍ എമ്പാടും നടന്നു വരുന്ന 100 ദിവസം നീളുന്ന ദിവ്യ കാരുണ്യ ആരാധനയുടെ ഭാഗമായി ഇന്ന് മുതല്‍ എട്ട് ദിനരാത്രങ്ങള്‍ തുടര്‍ച്ചയായി മാഞ്ചസ്റ്ററില്‍ ദിവ്യ കാരുണ്യ ആരാധന നടക്കും. മാഞ്ചസ്റ്റര്‍ ലോംഗ് സൈറ്റിലെ സെന്റ് ജോസഫ് ദേവാലയത്തിലാണ് അനുഗ്രഹ ദായകമായ ആരാധന നടക്കുക. ഇന്ന് രാവിലെ ഒന്‍പതിന് നടക്കുന്ന ആഘോഷപൂര്‍വമായ ദിവ്യബലിയെ തുടര്‍ന്നു പരിശുദ്ധ ആരാധനയ്ക്ക് തുടക്കമാകും.
മാര്‍ച്ച് പത്താം തീയ്യതി രാവിലെ പത്തിന് ദിവ്യബലിയെ തുടര്‍ന്ന് നടക്കുന്ന ഭക്തി നിര്‍ഭരമായ പ്രദക്ഷിണത്തോടെയും വിശുദ്ധ കുര്‍ബ്ബാനയുടെ ആശീര്‍വാദത്തോടെയും ആകും ആരാധന സമാപിക്കുക. ഒഴിവ് സമയങ്ങളില്‍ ആരാധനയില്‍ പങ്കെടുത്ത് ദിവ്യ കാരുണ്യ ശക്തി അനുഭവിച്ചറിയുന്നതിനും ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും ജീസസ് യൂത്ത് മാഞ്ചസ്റ്റര്‍ ടീം സ്വാഗതം ചെയ്തു. പള്ളിയുടെ വിലാസം: St. Joseph Church, Portland Crescend, Longsight, Manchester
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല