ലണ്ടന്‍: യുകെ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ പ്രഥമ സെക്രട്ടറിയേറ്റ് യോഗം ഏപ്രില്‍ മാസം 22 ന് ഞായറാഴ്ച ക്രോയിഡോണ്‍ ഹോട്ടല്‍ ടെയിന്റ് ഓഫ് കേരളയില്‍ വച്ച് നടക്കുന്നതിന്റെ മുന്നോടിയായുള്ള യൂണിറ്റ് സെക്രട്ടറിയേറ്റുകള്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള ക്രോയിഡോണ്‍ യൂണിറ്റ് നിലവില്‍ വന്നു.
ക്രോയിഡോണ്‍ കോളിയസ് വുഡ്‌വാട്ടര്‍ ലൈനില്‍ ചേര്‍ന്ന യൂണിറ്റ് യോഗം എന്‍എസ്എസ് മുന്‍ ജനറല്‍ സെക്രട്ടറി പി.കെ നാരായണപ്പണിക്കരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ദേശീയ ജനറല്‍ സെക്രടറി ജിജോ അരയത്ത് ഉത്ഘാടനം ചെയ്തു. റീജണല്‍ പ്രസിഡണ്ട് സോജി.ടി.മാത്യു അദ്ധ്യക്ഷത വഹിച്ചു. മലയാളികള്‍ ഏറെയുള്ള ക്രോയിഡോണില്‍ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനും യോഗം തീരുമാനിച്ചു.
ഭാരവാഹികളായി: മോനി വര്‍ഗീസ് അയിരൂര്‍ – പ്രസിഡണ്ട്, സോണി മാടവന – വൈസ് പ്രസിഡണ്ട്, ജോണ്‍ പി ദാനിയേല്‍ – സെക്രട്ടറി, സിജി തെക്കെപ്പടിക്കല്‍ – ട്രഷറര്‍, സിമി വാണിയാപ്പുരയ്ക്കല്‍, ജോസ് എ കാട്ടടി – ദേശീയ അംഗങ്ങള്‍, ജോജി വര്‍ഗീസ് പാലമുറ്റ്ത്ത് – റീജണല്‍ കമ്മറ്റി അംഗം. എന്നിവരെ തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല