1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2012

പൂര്‍ണ്ണവളര്‍ച്ച എത്തിയശേഷം ജനിക്കുന്ന കുട്ടികളുടെ കാര്യത്തില്‍തന്നെ ഗുരുതരമായ പ്രശ്നങ്ങളാണ് നേടിരുന്നത്. എന്നാല്‍ പൂര്‍ണ്ണവളര്‍ച്ച എത്തുന്നതിന് മുമ്പുതന്നെ ഉണ്ടാകുന്ന കുട്ടികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ഉയരുന്ന ഭീതികളിലൊന്ന്. മൂന്നാഴ്ച മുമ്പ് ജനിച്ചാലും ഈ പ്രശ്നമുണ്ടാകുമെന്നും ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. നേരത്തെ പ്രസവിച്ച 18,000 കുട്ടികളില്‍ നടത്തിയ പഠനത്തെത്തുടര്‍ന്നാണ് ഈ നിഗമനത്തില്‍ എത്തിയതെന്ന് ഗവേഷകര്‍ പറഞ്ഞു.

പൊക്കത്തിന്റെ കാര്യത്തിലും തൂക്കത്തിന്റെ കാര്യത്തിലും ഇങ്ങനെയുണ്ടാകുന്ന കുട്ടികള്‍ പുറകോട്ടായിരിക്കുമെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു. ബ്രിട്ടണില്‍ ഇപ്പോള്‍ പൂര്‍ണ്ണവളര്‍ച്ച എത്തുന്നതിന് മുമ്പ് ജനിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് രൂക്ഷമായ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. മൂന്നിനും അഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ കണ്ടുവരുന്ന തുടര്‍ച്ചയായുള്ള അസുഖങ്ങള്‍ നേരത്തെയുള്ള പ്രസവവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണെന്ന് ഇവര്‍ ലേഖനത്തില്‍ സമര്‍ത്ഥിക്കുന്നു. 32 – 36 ആഴ്ചയില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്കും 37 – 38 ആഴ്ചയില്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങള്‍ക്കും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.