1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 3, 2012

ദിലീപും ഭാവനയും റിമി ടോമിയുമൊക്കെ പങ്കെടുക്കുന്ന ‘ഈസ്റ്റേണ്‍ – ദിലീപ് ഷോ 2012’ യുടെ അവസാന പരിപാടി നടക്കുന്നത് കേംബ്രിഡ്‌ജില്‍ ആയിരിക്കുമെന്ന് ഉറപ്പായി. ജൂണ്‍ 24ന് കേംബ്രിഡ്‌ജിലെ അതിമനോഹരമായ കോണ്‍ എക്‌സ്‌ച്ചേഞ്ചിലാണ് പരിപാടി നടക്കുന്നത്. 1200 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എല്ലാ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ഇവിടുത്തെ വിശാലമായ പാര്‍ക്കിങ് സൗകര്യവും പരിപാടിയ്ക്ക് എത്തുന്ന പ്രേക്ഷകരെ സംബന്ധിച്ചടത്തോളും സൗകര്യപ്രദമാണ്.

കേംബ്രിഡ്‌ജിലെ സ്റ്റേജ് ഷോ നടത്തപ്പെടുന്നത് ടോജോ ചെറിയാന്‍, ജോജോ ചെറിയാന്‍, അഡ്വ. ജോസഫ് ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ്.

Cambridge Corn Exchange

Wheeler Street

Cambridge CB2 3QB

കേംബ്രിഡ്‌ജിലെ പരിപാടിയുടെ വിശദാംശങ്ങള്‍ അറിയുന്നതിന് ബന്ധപ്പെടാം:

Tojo Cherian 07877854744

Jojo Cherian 07894750062

Adv. Joseph Chacko 07883302540

യുകെ ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ മെഗാഷോ ആയി മാറുമെന്ന് ഉറപ്പായ ഈ കലാവിരുന്നിന്റെ മുഖ്യസ്പോണ്‍സേഴ്‌സ് ഈസ്റ്റേണ്‍ കറി പൗഡറും യു.കെയിലെ പ്രമുഖ ആക്സിഡന്റ് ക്ലെയിം കമ്പനിയായ ജോര്‍ജ് ക്ലെയിംസുമാണ്. ദിലീപും ഭാവനയും റിമി ടോമിയുമൊക്കെ എത്തുന്നതിനെ ആകാംഷയോടെ കാത്തിരിക്കുകയാണ് യു.കെ മലയാളികള്‍. യു.കെയുടെ എല്ലാ പ്രദേശങ്ങളിലുമുള്ള ആളുകള്‍ക്ക് ഷോ കാണുന്നതിനുള്ള അവസരം നല്‍കുന്നതിനായി സ്റ്റേജുകള്‍ തെരഞ്ഞെടുത്തപ്പോള്‍ കാര്‍ഡിഫ്, പൂള്‍, ഈസ്റ്റ് ഹാം, ബര്‍മിങ്ഹാം, ലിവര്‍പൂള്‍ എന്നീ നഗരങ്ങളിലാണ് മറ്റ് ഷോകള്‍ നടക്കുന്നത്.

ജോലിത്തിരക്കിന്റെയും സംഘര്‍ഷങ്ങളുടെയും ഇടയില്‍ ചില മണിക്കൂറുകള്‍ ആഹ്ലാദിക്കാനും ആഞ്ഞു ചിരിക്കാനും ഉള്ളതായിരിക്കും ഈ മെഗാഷോ. മുന്‍പു നടന്ന മോഹന്‍ലാല്‍ ഷോ, ജയറാം ഷോ എന്നിവയെ കവച്ചു വയ്ക്കുന്ന ഈ ഷോ ബുക്ക് ചെയ്യാന്‍ യുകെയിലെ നാനാഭാഗത്തു നിന്നും ഉണ്ടായ ആവേശകരമായ സമീപനമാണ് സംഘാടകരെ ആവേശം കൊള്ളിക്കുന്നത്. ജൂണ്‍ 15 മുതല്‍ ഏഴു സ്റ്റേജുകളില്‍ കലയുടെ മഹാ വസന്തമായിരിക്കുമെന്ന് തീര്‍ച്ച. ദിലീപും റിമിടോമിയും നയിക്കുന്ന ഷോയില്‍ സൗന്ദര്യത്തിന്റെ ലഹരിയുമായി എത്തുന്ന ഭാവനയേയും കാണാന്‍ യുകെ മലയാളികള്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.

താരസമ്പന്നതകൊണ്ട് യുകെയിലെ ഏറ്റവും ശ്രദ്ധേയമായ ഷോയായി ഇത് മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. മലയാളത്തിലെ നായകന്മാരില്‍ ഹാസ്യത്തിന്റെ അകമ്പടിസേവിച്ച് പിടിച്ച് നില്‍ക്കാന്‍ കഴിയുന്ന ഒരേ ഒരു നടനായ ദിലീപും സംഘവും യുകെയിലെ മലയാളികളുടെ മനം കവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ദിലീപിനെയും ഭാവനയെയും റിമി ടോമിയെയും കൂടാതെ മലയാളത്തിലെ അറിയപ്പെടുന്ന ഒരുനിര കലാകാരന്മാരും ജൂണില്‍ നടക്കുന്ന ഈ ഷോയില്‍ ഒന്നുചേരും. സുരാജ് വെഞ്ഞാറമൂട്, നാദിര്‍ഷ, ഉണ്ടപക്രു, സുബി തുടങ്ങി താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഹാസ്യത്തിന്റെ മേമ്പൊടി ചാര്‍ത്താന്‍ എത്തിച്ചേരുമെന്ന് ഉറപ്പായതോടെ മലയാളികള്‍ കാത്തിരിപ്പു തുടങ്ങി.

മോഹന്‍ലാല്‍ ഷോയ്‌ക്കൊപ്പം എത്തി ലാലേട്ടനേക്കാള്‍ കയ്യടി വാങ്ങിയ സുരാജ് വെഞ്ഞാറുംമൂട് ഇക്കുറിയും മലയാളികളെ തലതല്ലി ചിരിപ്പിക്കുമെന്നുറപ്പ്. ഹാസ്യ നടികള്‍ക്കിടയില്‍ ഒന്നാം സ്ഥാനക്കാരിയായ സുബി സുരേഷിന് ഒരു ആമുഖത്തിന്റെ ആവശ്യമില്ല. സിനിമാല എന്ന പരിപാടിയിലൂടെ മലയാളത്തിലെ മുന്‍നിര ഹാസ്യതാരമായി മാറിയ സുബി ഒന്നാന്തരമൊരു നര്‍ത്തകി കൂടിയാണ്. മിമിക്രിയിലും സിനിമയിലും സ്റ്റേജ് ഷോകളിലും മിന്നും താരങ്ങളായ നാദിര്‍ഷായും ഗിന്നസ് പക്രുവും ദിലീപ് ഷോയ്ക്ക് മാറ്റുകൂട്ടുമെന്നുറപ്പ്. നാദിര്‍ഷായുടെ പാരഡി ഗാനങ്ങളും തേനൂറും മാപ്പിള ഗാനങ്ങളും യുകെ മലയാളിയുടെ രാവുകള്‍ക്ക് മൊഞ്ച് കൂട്ടും. മലയാളി ചലച്ചിത്ര ലോകത്തുനിന്ന് ഉയര്‍ന്ന ഗിന്നസ് പക്രു ഏഴാം അറിവെന്ന സൂര്യ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലൂടെ തമിഴിന്റെ അതിരുകളും കീഴടക്കിയതിനു ശേഷമാണ് യുകെയില്‍ എത്തുന്നത്.

ദിലീപും ഉണ്ടപ്പക്രുവും നാദിര്‍ഷയും കാലങ്ങള്‍ക്കിപ്പുറം ഒരുമിച്ച് ഒരു വേദിയില്‍ അണിചേരുമ്പോള്‍ അതു മലയാളിക്ക് പുതിയ അനുഭവമാകുമെന്ന് രണ്ടുതരം. ഇവര്‍ക്കൊപ്പം വോഡഫോണ്‍ കോമഡി ഷോയിലെ താരങ്ങളും അരങ്ങുകൊഴുപ്പിക്കാനുണ്ടാകും. മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാഷോക്ക് മികച്ച പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്.

മേയ് 25 ന് തുടങ്ങുന്ന താരങ്ങളുടെ യൂറോപ്യന്‍ പര്യടനം ജൂണ്‍ 30 ന് സമാപിക്കും. ഷോയുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ അറിയാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടേണ്ടത് പ്രധാനസംഘാടകനായ സോബന്‍ ജോര്‍ജ്ജിനെയാണ്. ടെലഫോണ്‍ നമ്പര്‍ – 07872995083

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.