ശനിയുടെ ഉപഗ്രഹം ഡയോണില്‍ ഓക്സിജന്‍ സാന്നിധ്യം കണ്ടെത്തിയെന്നു വെളിപ്പെടുത്തല്‍. യുഎസിലെ ലോസ് അലാമസ് നാഷണല്‍ ലബോറട്ടറിയില്‍ നിന്നുള്ള സംഘമാണ് ഡയോണിന്റെ അന്തരീക്ഷത്തിലെ ഏറ്റവും ഉയര്‍ന്ന പാളിയില്‍ മോളിക്യുലാര്‍ ഓക്സിജനുണ്ടെന്ന് അവകാശപ്പെട്ടത്. നാസയുടെ കസീനി പേടകമാണ് ഇക്കാര്യം കണ്ടെത്തിയതെന്നും ശാസ്ത്രജ്ഞരുടെ സംഘം.
ഡയോണില്‍ ഓക്സിജനുണ്ടാകാമെന്നു 2010ല്‍ കസീനിയിലെ കസീനി പ്ലാസ്മ സെന്‍സര്‍ സൂചന നല്‍കിയിരുന്നു. ഇപ്പോഴാണിതു സ്ഥിരീകരിക്കുന്നതെന്നു ശാസ്ത്രജ്ഞ സംഘത്തിന്റെ തലവന്‍ റോബര്‍ട്ട് ടൊകര്‍. ഭൗമാന്തരീക്ഷത്തില്‍ 300 മൈല്‍ ഉയരെയുള്ള ഓക്സിജനു തുല്യമാണു ഡയോണിലെയും ഓക്സിജനെന്നു ടൊകര്‍. എന്നാല്‍, ഈ ഓക്സിജന്‍ ജീവന് നിലനിര്‍ത്താന്‍ സഹായകമല്ല.
ഭൂമിയും ചന്ദ്രനും തമ്മിലുള്ളതിനു സമാന അകലത്തിലാണു ശനിയും ഡയോണും. 700 മൈല്‍ വിസതൃതിയുണ്ട് ഡയോണിന്. അന്തരീക്ഷപാളിയില്‍ ജല ഐസിന്റെ ആവരണം. ഉപഗ്രഹത്തിന്റെ ഉപരിതലത്തില്‍ പാറകളുമുണ്ട്. 2.7 ദിവസത്തിലൊരിക്കല്‍ ശനിയെ വലംവയ്ക്കും. ശനിയുടെ ശക്തമായ കാന്തികമണ്ഡലം ആകര്ഷിക്കുന്നതിനാലാണു മോളിക്യൂലാര്‍ ഓക്സിജന്‍ ഡയോണിന്റെ അന്തരീക്ഷപാളിയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്കു വരുന്നതത്രെ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല