അമേരിക്കന്‍ നീലചിത്ര നടി സണ്ണി ലിയോണിനെ നായികയാവുന്ന ജിസം-2 ബോളിവുഡിലെ ചൂടുളള വാര്‍ത്തയാണ്. ലിയോണിനെ കുറിച്ചുളള വാര്‍ത്തകള്‍ പുറത്തുവന്നതോടെ ഇന്ത്യയില്‍ ആയിരങ്ങളാണ് അവരെ ഇന്റര്‍നെറ്റില്‍ തെരഞ്ഞത്. നീലചിത്ര നടിയെ നായികയാക്കിയത് ബോളിവുഡിലെ പല നായികമാര്‍ക്കും അത്ര ഇഷ്ടമായതുമില്ല. എന്നാല്‍, സംവിധായിക പൂജ ഭട്ട് ഇതിലൊന്നും കുലുങ്ങുന്ന മട്ടില്ല. തന്റെ സിനിമ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള പ്രണയചിത്രമാണെന്നാണ് പൂജ പറയുന്നത്.
ജിസമിന് രണ്ടാം ഭാഗം ഒരുക്കുന്നു എന്ന വാര്‍ത്ത വന്ന നാള് മുതല്‍ എല്ലാവരും അന്വേഷിക്കുന്നത് പുതിയ ചിത്രത്തിലും നായകന് ജോണ്‍ എബ്രഹാം ആയിരിക്കുമോ എന്നാണ്. സിനിമാ ലോകം എന്നും അങ്ങനെയാണ് പഴയ വിഗ്രഹങ്ങളെ പൂജിക്കാനാണ് അവര്‍ക്കിഷ്ടം. ആരും പുതിയതിനെ സൃഷ്ടിക്കാന്‍ മിനക്കെടാറില്ല. ജിസം ചെയ്യുന്ന കാലത്ത് ഷാരൂഖിനെ നായകനാക്കാനല്ല ശ്രമിച്ചത്. ഒരു സാധാരണ മോഡല്‍ മാത്രമായിരുന്ന ജോണ്‍ എബ്രഹാമിനെയാണ് താന്‍ ജിസമില് നായകനാക്കിയത്. ജിസമിന്റെ വിജയം ജോണിനെ വലിയ താരമാക്കി.
ജീവിതത്തില്‍ തനിക്ക് ഇനി എന്തെങ്കിലും നേടുകയല്ലാതെ ഒന്നും നഷ്ടപ്പെടാനില്ലാത്ത അവസ്ഥയാണ്. സംവിധായികയെന്ന നിലയിലും പരാജയത്തിന്റെ രുചി അറിഞ്ഞിട്ടുണ്ട്. ബിഗ് ബജറ്റുകള്‍ പരാജയപ്പെട്ടാലാണ് പരാജയത്തിന്റെ ആക്കം കൂടുക. എന്നാല്‍, താങ്ങാവുന്ന ബജറ്റിലുള്ള ചിത്രങ്ങളേ താന്‍ ചെയ്യാറുള്ളൂ എന്നും പൂജ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല