1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 4, 2012

സ്ളംഡോഗ് മില്യണയര്‍ നായികയും ബോളിവുഡ് സുന്ദരിയുമായ ഫ്രീദ പിന്റോയും പാക്കിസ്ഥാന്‍ നടി വീണ മാലിക്കിന്റെ വഴിയെ. യുഎസില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന പുരുഷന്‍മാര്‍ക്കു വേണ്ടിയുള്ള മാഗസിനായ എസ്ക്വയറിന്റെ പുതിയ ലക്കത്തിലെ മുഖചിത്രത്തിനു വേണ്ടിയാണു ഫ്രീദ അല്‍പവസ്ത്രധാരിണിയായി ഫോട്ടയ്ക്കു പോസ് ചെയ്തിരിക്കുന്നത്. ഫ്രീദ ആദ്യമായിട്ടാണ് ഒരു മാഗസിനുവേണ്ടി സെക്സിയായി പോസ് ചെയ്യുന്നത്.

ബോയ് ഫ്രണ്ടും സ്ളം ഡോഗ് മില്യണയറിലെ നായകനുമായ ദേവ് പട്ടേലിന്റെ അനുവാദത്തോടെയും പിന്തുണയോടെയുമാണത്രേ ഫ്രീദ മാഗസിനു വേണ്ടി പോസ് ചെയ്തിരിക്കുന്നത്. അടുത്തിടെ പാക്കിസ്ഥാന്‍ നടി വീണാമാലിക്ക് ഒരു പുരുഷമാഗസിനു വേണ്ടി അല്പവസ്ത്രധാരിണിയായി കൈ മസിലില്‍ ഐഎസ്ഐ എന്നു രേഖപ്പെടുത്തി ഫോട്ടോയ്ക്കു പോസ്ചെയ്തത് ഏറെ വിവാദമായിരുന്നു.

ബോളിവുഡില്‍ അധികമൊന്നും ഗ്ളാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടാത്ത ഫ്രീദ പിന്റോയും വീണ മാലിക്കിന്റെ വഴിയെ നീങ്ങുന്നത് ഇതിനോടകം ബോളിവുഡില്‍ ചര്‍ച്ചയായിട്ടുണ്ട്. ഭാവിയില്‍ ഗ്ളാമര്‍ വേഷങ്ങള്‍ തനിക്കു കൂടുതലായി ലഭിക്കണമെന്ന ആഗ്രഹമായിരിക്കുമത്രേ ഫ്രീദയെക്കൊണ്ട് ഈ കടുംകൈ ചെയ്യിക്കുന്നതെന്നാണു ബോളിവുഡിലെ അടക്കം പറച്ചില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.