ലണ്ടന്‍ മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ ആധുനിക കലയെക്കുറിച്ച് യു.കെയുടെ വിവിധ ഭാഗങ്ങളില്‍ ചര്‍ച്ചയും പരിശീലനവും സംഘടിപ്പിക്കുന്നു. ചിത്രകാരനായ ജോസ് ആന്റണിയുമായി സഹകരിച്ചാണ് ലണ്ടന്‍ മലയാള സാഹിത്യ വേദി ഈ സംരംഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് ഇരുപത്തിനാലിന് ആദ്യ ശില്‍പ്പശാല നടക്കും. മൂന്നുമണിക്കൂര്‍ നീണ്ടു നില്ക്കുന്ന പരിശീലന പരിപാടിയില്‍ ആധുനിക കലയുടെ വളര്‍ച്ചയും സാധാരണക്കാര്‍ക്ക് പോലും ആധുനിക കലാരചനയില്‍ ഈര്പ്പെടാവുന്ന പ്രായോഗിക പരിശീലനവുമാണ് നല്‍കുന്നത്.
ശില്‍പ്പശാല സംഘടിപ്പിക്കാന്‍ താല്‍പ്പര്യമുള്ള സംഘടനകള്‍, വ്യക്തികള്‍ ലണ്ടന്‍ മലയാള സാഹിത്യ വേദി കോര്‍ഡിനേറ്റര്‍ റെജി നന്തിക്കാട്ടുമായി ബന്ധപ്പെടുക- 07572458774.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല