1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 5, 2012

തെന്നിന്ത്യന്‍ സിനിമയിലെ യുവ താരം ധനുഷ് നായകനാകുന്ന ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകള്‍ സോനം കപൂര്‍ നായികയാവുന്നു. ‘തനു വെഡ്സ് മനു’ എന്ന ചിത്രം ഒരുക്കിയ ആനന്ദ് എല്‍.റായ് സംവിധാനം ചെയ്യുന്ന ‘രാന്‍ജാന’യിലാണ് സോനം നായികയമാകുന്നത്. നായികയായി അഭിനയിക്കാന്‍ സോനത്തെ സമീപിച്ച കാര്യം നടിയുടെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഉടന്‍ ഷൂട്ടിംഗ് തുടങ്ങുന്ന രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ക്ക് സോനം കരാറൊപ്പിട്ടു കഴിഞ്ഞൂ. അതുകൊണ്ട് തന്നെ ധനുഷുമൊത്തുള്ള ചിത്രത്തിന് ഡേറ്റ് നല്‍കാന്‍ സോനത്തിന് കഴിയുമോന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.