നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍. തിരുവനന്തപുരത്ത് നഴ്സുമാരുടെ സംഘടനാ പ്രതിനിധികളുമായും ആശുപത്രി മാനേജ്മെന്റുകളുമായും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. നഴ്സുമാരുടെ മിനിമം വേതനം പരിഷ്കരിക്കുന്നതു സംബന്ധിച്ച് ബലരാമന്‍ കമ്മറ്റി റിപ്പോര്‍ട്ടിന് ശേഷം തീരുമാനമെടുക്കും.
നിലവില്‍ മിനിമം വേതനം നല്‍കുന്നുണ്ടോയെന്ന കാര്യം ഉറപ്പിക്കാന്‍ ആശുപത്രികളില്‍ ലേബര്‍ കമ്മീഷണര്‍ പരിശോധന നടത്തുമെന്നും മന്ത്രിമാര്‍ വ്യക്തമാക്കി. ഇന്റേണ്‍ഷിപ്പില്ലാതെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുന്ന നഴ്സുമാര്‍ക്ക് സ്റൈപ്പെന്‍ഡോടെ ഒരു വര്‍ഷത്തെ പരിശീലനം നല്‍കണമെന്ന നിര്‍ദേശവും മാനേജ്മെന്റുകള്‍ അംഗീകരിച്ചു. ഇവരുടെ സ്റൈപ്പന്റ് ലേബര്‍ കമ്മീഷണര്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ സ്വകാര്യ ബില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റായ ഫെയ്സ് ബുക്കില്‍ പ്രസിദ്ധീകരിച്ചതിന് തൃത്താല എംഎല്‍എ വി.ടി. ബലറാമിനു സ്പീക്കറുടെ വിമര്‍ശനം. ചട്ടലംഘനവും അവകാശ ലംഘനവുമാണ് അംഗം നടത്തിയത്. നടപടിയെടുക്കാനുള്ള കുറ്റം ചെയ്തിട്ടുണ്ട്. നവാഗതനായതു കൊണ്ട് അംഗത്തിനെതിരേ നടപടി സ്വീകരിക്കുന്നില്ലെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കറുടെ ഓഫിസ് അനുമതി നല്‍കിയതു കൊണ്ടാണു ബില്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്ന വാര്‍ത്ത തെറ്റാണ്. സ്പീക്കറുടെ ഓഫിസിനെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണു ബലറാം നത്തിയതെന്നും ജി. കാര്‍ത്തികേയന്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല