മലയാള സിനിമയില്‍ ചുവടുറപ്പിക്കുന്നതിനൊപ്പം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നാല്‍ മാത്രമെ യുവതാരങ്ങള്‍ ശ്രദ്ധിക്കപ്പെടുകയുള്ളു. അതുകൊണ്ടുതന്നെ ഇന്നത്തെ യുവതാരങ്ങള്‍ മീഡിയ റിലേഷനില്‍ ഏറെ ശ്രദ്ധചെലുത്തുന്നവരാണ്. അഭിമുഖം ചോദിച്ച് ആരു വന്നാലും അത് നല്കാന് അവര്‍ മടികാണിക്കാറില്ല. പിന്നെ തങ്ങളെക്കുറിച്ച് എന്തുകാര്യങ്ങളുണ്ടെങ്കിലും അത് മാധ്യമപ്രവര്‍ത്തകരെ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്യാറുണ്ട്.
യുവനടി റീമ കല്ലിംഗലാണ് ഇക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. ഇതിനെല്ലാം പുറമെ തന്നെക്കുറിച്ച് ഗോസിപ്പുകള്‍ ഉണ്ടാക്കി, റീമി നേരിട്ട് മാധ്യമപ്രവര്‍ത്തകരെ വിളിച്ച് അറിയിക്കുകയും ചെയ്യാറുണ്ടത്രെ. ഒപ്പം അഭിനയിക്കുന്ന നടന്മാരെ പുകഴ്ത്തിയും അയാളുമായി തനിക്ക് എന്തോ ഒരു അടുപ്പമുണ്ടെന്നുമുള്ള മട്ടിലായിരിക്കും റീമ ഇക്കാര്യം വിളിച്ചുപറയുക. പുള്ളിക്കാരനും താനും തമ്മില്‍ നല്ല കെമിസ്ട്രിയാണ്, ഫ്രണ്ട്സാണ്, തങ്ങള്‍ ഒരേപോലെ ചിന്തിക്കുന്നു, ഒരേപോലെ നടക്കുന്നു എന്നൊക്കെയാകും റീമ വിളിച്ചുപറയുക.
ഇതു കേള്‍ക്കുന്ന പപ്പരാസികള്‍ ഉടന്‍തന്നെ റീമ കല്ലിംഗല്‍ പ്രണയത്തിലാണെന്നോ മറ്റോ പറഞ്ഞ് കഥയുണ്ടാക്കുകയും ചെയ്യും. ഇനിയാണ് റീമയുടെ മറുതന്ത്രം. ഈ പ്രണയം നിഷേധിക്കുകയാണ് അടുത്ത സ്റ്റെപ്പ്. വാര്‍ത്തകളില്‍ നിറഞ്ഞുനില്ക്കാന് ഇതിനേക്കാള്‍ മികച്ച തന്ത്രം വേറേയില്ലല്ലോ. ആദ്യ സിനിമയായ റിതുവില്‍ ഒപ്പം അഭിനയിച്ച ആസിഫലിയായിരുന്നു ഇത്തരം കഥകളിലെ ആദ്യ നായകന്. എന്നാല്‍ ആസിഫിന്റെ ചിത്രങ്ങള്‍ പൊട്ടിയതുകൊണ്ടാണോ എന്തോ, ഇപ്പോള്‍ ഫഹദ് ഫാസിലാണ് റീമയുടെ പുതിയ നായകന്. ഫഹദും താനും നല്ല ജോഡിയാണെന്ന് റീമ ഒരു മാധ്യമപ്രവര്‍ത്തകനെ അറിയിച്ചു. അധികംവൈകാതെ ഇവര്‍ തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല