അപകീര്‍ത്തികരമായ ഉള്ളടക്കത്തിന്റെ പേരില്‍ ഇന്റര്‍നെറ്റ് ഭീമന്‍ യാഹുവിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി കോടതി തള്ളി. അനാവശ്യ പരാതി നല്‍കി കോടതിയുടെ സമയം പാഴാക്കുകയും കാരണമില്ലാതെ കമ്പനിയെ നിയമ നടപടിയിലേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതിന്് ഹര്‍ജിക്കാരനായ മുഫ്തി ഐജാസ് അര്‍ഷാദ് ക്വാസ്മിയോട് കോടതി 5000 രൂപ പിഴയടക്കാനും ഉത്തരവിട്ടു. അഡ്മിനിസ്ട്രേറ്റീവ് ജഡ്ജി പ്രവീണ്‍ സിംഗാണ് ഹര്‍ജി തള്ളിയത്. നേരത്തെ കോടതിയില്‍ ഹാജരാകാന്‍ വൈകിയതിനു യാഹൂവിന് 2000 രൂപ കോടതി പിഴ വിധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല