ഈസ്റ്റ് സസക്സ്: സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷന് (സീമ) നവ നേതൃത്വം. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡണ്ട്: സണ്ണി തോമസ്, വൈ.പ്രസിഡണ്ട്:ലിന്‍സി ജോയ്, സെക്രട്ടറി ജോസഫ് ആര്യത്തേല്, ജോ.സെക്രട്ടറി: ആനിറ്റ് ഷാജി, ട്രഷറര്‍:തോമസ് ജേക്കബ്, ആര്‍ട്സ് ക്ലബ് സെക്രട്ടറി: ജിബി ജോസഫ് എന്നിവരെയും 19 അംഗ മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളേയും തിരഞ്ഞെടുത്തു.
2005 ല്‍ രൂപം പ്രാപിച്ചു ഒട്ടേറെ പ്രവര്‍ത്തനങ്ങളിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച യുകെയിലെ മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് സീമ. അസോസിയേഷന്റെ കീഴില്‍ നടക്കുന്ന മലയാളം ക്ലാസുകള്‍, സ്പോര്‍ട്സ് ക്ലബ്, കിഡ്സ് ക്ലബ്, ഡാന്‍സ് ക്ലാസുകള്‍ എനിവയില്‍ നിരവധി ആളുകളാണ് പങ്കെടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല