ഭൂപ്രകൃതിയില്‍ ഏറെ വ്യത്യസ്ഥത പുലര്‍ത്തുന്നതും കേരളത്തിന്റെ നെല്ലറയുമായ കുട്ടനാടിന്റെ ഓര്‍മ്മകളുമായി നാലാമത് കുട്ടനാട് സംഗമം വിപുലമായ പരിപാടികളോടെ ജൂണ്‍ 30ന് ബ്രിസ്‌റ്റോളിലെ ഫില്‍ട്ടണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് രാവിലെ 9 മണിമുതല്‍ വൈകുന്നേരം 6 മണിവരെ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന രജിസ്‌ട്രേഷനും ഉദ്ഘാടനത്തിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറും. ചടങ്ങില്‍ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മുഖ്യാതിഥി ആയിരിക്കും.അതുകൊണ്ട് തന്നെ സംഗമവേദിയില്‍ സ്വാഭാവികമായി രാഷ്ട്രീയവും സാഹിത്യവുമൊക്കെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.നാലാമതു കുട്ടനാട് സംഗമത്തിന്റെ വിജയത്തിനുവേണ്ടി ഷാജി സ്‌കറിയ,സോജി തോമസ് ജോസ്,സോണി കൊച്ചുതള്ളിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി
കൂടുതല്‍ വിവരങ്ങള്‍ക്ക്
സോണി പുതുക്കെരില്‍ – 07878256171
ഷാജി സ്‌കറിയ നീരാറ്റുപുറം – 07988801036
സോജി തോമസ് പച്ച.എടത്വ – 07861418494
പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം :
FILTON COMMUNITY HALL
ELM PARK ,FILTON,
BRISTOL
BS34 7PS
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല