1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 7, 2012

കോമണ്‍വെല്‍ത്ത് ബാങ്ക് ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ രണ്ടാം ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരേ ശ്രീലങ്കയ്ക്ക് വിജയം. ഇതോടെ മൂന്ന് ഫൈനലുകള്‍ 1-1ന് സമം. ഒന്നാം ഫൈനലില്‍ ലങ്കന്‍ വീര്യത്തെ 15 റണ്‍സിന് മറികടന്ന ഓസ്ട്രേലിയയെ ഇന്നലെ എട്ട് വിക്കറ്റിനാണ് ലങ്ക കീഴടക്കിയത്. 34 പന്തുകള്‍ ശേഷിക്കെയായിരുന്നു ജയം. നാളെ നടക്കുന്ന മൂന്നാം ഫൈനലിലെ വിജയി കിരീടമുയര്‍ത്തും.

ഓപ്പണര്‍ തിലകരത്നെ ദില്‍ഷന്‍റെ (106) സെഞ്ചുറിയുടെ മികവിലായിരുന്നു ശ്രീലങ്കയുടെ റണ്‍ ചെയ്സ്. ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സ് നേടി. ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (100) ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്കും (117) നേടിയ സെഞ്ചുറികള്‍ ഓസീസ് ഇന്നിങ്സിന് കരുത്തേകി. ഇവരൊഴികെ ശേഷിച്ച ബാറ്റ്സ്മാന്‍മാരാരും തിളങ്ങിയില്ല. ലസിത് മലിംഗ മൂന്ന് വിക്കറ്റ് വീഴ്ത്തി.

അതേ സമയം ശ്രീലങ്കയ്ക്കായി ദില്‍ഷന്‍റെ സഹ ഓപ്പണര്‍ മഹേല ജയവര്‍ധനെയും (80) മൂന്നാമന്‍ കുമാര്‍ സംഗക്കാരയും (51) മികച്ച പ്രകടനം കാഴ്ചവച്ചു. ദിനേശ് ചണ്ഡിമാല്‍ 17 റണ്‍സോടെ സംഗക്കാരയ്ക്കൊപ്പം പുറത്താകാതെ നിന്നു. 119 പന്ത് നേരിട്ട ദില്‍ഷന്‍ 10 ഫോറും സ്വന്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.