കേംബ്രിഡ്ജ്: കേംബ്രിഡ്ജില്‍ പുതിയതായി രൂപീകൃതമായ സെന്റ് തോമസ് കാത്തലിക് ഫോറം യൂണിറ്റിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉല്‍ഘാടന കര്‍മ്മം ഏപ്രില്‍ 28 ന് നടത്തപെടുന്നു. കേംബ്രിഡ്ജിലെ ക്വൂന്‍ എഡിത്ത്വേ സ്കൂള്‍ ഹാളില്‍ വൈകീട്ട് 5 മണി മുതല്‍ 9.30 വരെയാണ് പരിപാടികള്‍ അരങ്ങേറുക. പ്രസിഡണ്ട് റോബിന് കുര്യക്കോസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ചെറി ഹിണ്ടന്‍ കാത്തലിക് പള്ളി വികാരി മോണ്‍.യൂജിന്‍ ഹാക്നെസ്, ഫാ.മാത്യു പണ്ടാളക്കുന്നേല്, കാത്തലിക് ഫോറം നാഷണല്‍ പ്രസിഡണ്ട് ശ്രീ അപ്പച്ചന് കണ്ണഞ്ചിറ എന്നിവര്‍ പങ്കെടുക്കും.
മാര്‍ത്തോമ്മ കാത്തലിക് ഫോറത്തിന്റെ ഈ വര്‍ഷത്തെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് റോബിന് കുര്യാക്കോസ്, വൈസ് പ്രസിഡണ്ട് ഫ്രാന്‍സിസ് പിള്ളേ, സെക്രട്ടറി ജിജോ ജോര്‍ജ്, ജോ.സെക്രട്ടറി വിന്‍സന്റ് കുര്യന്, ട്രഷറര്‍ ടോജോ മാങ്കുഴിക്കരി, നാഷണല്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ വിപിന്‍ അഗസ്റ്റിന്, അജു ജോര്‍ജ്, ജോജോ ജോസ്, ആന്റണി ജോര്‍ജ്, വിത്സണ് മാത്യു, ജോബി ജോസ് എന്നിവര്‍ സ്ഥാനമേല്‍ക്കും. തുടര്‍ന്നു ജോബി കൊരട്ടി ടീമിന്റെ ഗാനമേളയും വിഭവ സമൃദ്ധമായ ഡിന്നറും ഉണ്ടായിരിക്കുന്നതാണ്.
തലമുറകളായി തങ്ങള്‍ക്കു പകര്‍ന്നു കിട്ടിയ തനതായ വിശ്വാസവും സംസ്കാരവും പുതിയ തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നതിനും ഊട്ടി വളര്‍ത്തുന്നതിനും ഊന്നല്‍ നല്കി കൊണ്ട് രൂപം നല്കിയ ഇ മാര്‍ത്തോമ്മാ കാത്തലിക് ഫോറത്തിലേക്ക് എല്ലാ മാര്‍ത്തോമ്മാ വിശ്വാസികളേയും ഭാരവാഹികള്‍ ക്ഷണിച്ചു. പരിപാടികള്‍ നടക്കുന്ന സ്ഥലം: Queen Edith Way school, Godwin Way, Cambridge, CB18QP
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല