ആന്ദ്രേ വിലാസ് ബൊവാസിനു ശേഷം ചെല്‍സിക്ക് ജയത്തോടെ പുതിയ തുടക്കം. തുടര്‍ച്ചയായ പരാജയങ്ങളില്‍ മനംമടുത്ത ടീം ഉടമ അബ്രാമോവിച്ച് ബൊവാസിനെ ചെല്‍സിയുടെ പരിശീലക സ്ഥാനത്തു നിന്ന് നീക്കിയതിനു ശേഷം നടന്ന ആദ്യ മത്സരത്തില്‍ ബിര്‍മിംഗ്ഹാമിനെതിരേ 2-0 ന്റെ ജയം. ജയത്തോടെ ചെല്‍സി എഫ്എ കപ്പ് ഫുട്ബോള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ബിര്‍മിംഗ്ഹാമില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ ചെല്‍സിക്കു സാധിച്ചില്ല. രണ്ടാം പകുതിയില്‍ ജുവാന്‍ മാട്ട (54), റൌള്‍ മെറിലെസ് (60) എന്നിവര്‍ ചെല്‍സിക്കായി ലക്ഷ്യം കണ്ടു. 70-ാം മിനിറ്റില്‍ ജുവാന്‍ മാട്ട പെനാല്‍റ്റി കിക്ക് പാഴാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല