വോമിങ്: പടിഞ്ഞാറെ അമേരിക്കയിലെ വൂമിങിലെ യെലോസ്‌റ്റോണ്‍ ദേശീയ പാര്‍ക്കിനടുത്തുള്ള സൂപ്പര്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിയുടെ വക്കിലെന്ന് ശാസ്ത്രഞ്ജര്‍. കുറച്ചുകാലമായി ഈ അഗ്‌നപര്‍വ്വതം കാണിക്കുന്ന വന്‍ വളര്‍ച്ചാ നിരക്ക് പൊട്ടിത്തെറിയുടെ മുന്നോടിയാണെന്നാണിവര്‍ വാദിക്കുന്നത്.
റെക്കോര്‍ഡ് ഉയര്‍ച്ചാ നിരക്കാണ് 2004 മുതല്‍ ഈ പര്‍വ്വതം കാണിക്കുന്നത്. 1980ല്‍ സെയിന്റ് ഹെലന്‍സ് പര്‍വ്വതം പൊട്ടിത്തെറിച്ചതിനെക്കാള്‍ ആയിരം മടങ്ങ് ശക്തിയോടെ ഇത് പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇതില്‍ നിന്നും വരുന്ന മാരകവാതകങ്ങള്‍ അമേരിക്കയുടെ മൂന്നിലൊന്നും തൂത്തുവാരാന്‍ ശേഷിയുള്ളതാണ്. കൂടാതെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടും സ്ഥലവും നഷ്ടപ്പെടുകയും ചെയ്യും.
600,000വര്‍ഷങ്ങള്‍കൂടുമ്പോഴാണ് ഈ അഗ്‌നിപര്‍വ്വതം പൊട്ടുന്നതെന്നാണ് ശാസ്ത്രഞ്ജര്‍മാരുടെ പ്രവചനം. ഈ കണക്ക് ശരിയാണെങ്കില്‍ ഈ അഗ്‌നിപര്‍വ്വതം അടുത്തുതന്നെ പൊട്ടിത്തെറിക്കും. ഇതിന്റെ മുന്നോടിയായാണ് അഗ്‌നിപര്‍വ്വതത്തിന്റെ ഞെട്ടിക്കുന്ന വളര്‍ച്ചാ നിരക്കെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു. ഇതിന്റെ അടിഭാഗം വര്‍ഷം തോറും മൂന്ന് ഇഞ്ച് വരെ കൂടുകയാണ്.
എന്നാല്‍ ഇതിനെക്കുറിച്ച് കൃത്യമായ തെളിവുകളില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇവര്‍ക്കാവില്ല. കൂടാതെ എപ്പൊഴാണ് ഈ അഗ്‌നിപര്‍വ്വതം പൊട്ടുന്നത് എന്ന് കൃത്യമായി പറയാനും കഴിഞ്ഞിട്ടില്ല. ഈ അഗ്‌നിപര്‍വ്വതം ഉള്‍ക്കൊള്ളുന്ന തെക്കേ അമേരിക്കയുടെ ഭാഗത്തെ യെല്ലോ സ്‌റ്റോണ്‍ കാള്‍ഡറ എന്നാണ് അറിയപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല