കോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാണ് ഗൌതം വാസുദേവ് മേനോന്. അദ്ദേഹം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ സിനിമകള്‍ എടുത്തിട്ടുണ്ട്. എന്നാല്‍ മലയാളത്തില്‍ ഇതുവരെ ഒരു ഗൌതം മേനോന് ചിത്രം ഉണ്ടായിട്ടില്ല. അതിന് പരിഹാരമാകുകയാണ്.
ഈ വര്‍ഷം ഗൌതം വാസുദേവ് മേനോന് ഒരു മലയാള ചിത്രം ഒരുക്കും. ജയറാമാണ് ചിത്രത്തിലെ നായകന്. എ ആര് റഹ്മാന് സംഗീതം ഒരുക്കും. തിരക്കഥാചര്‍ച്ച പുരോഗമിക്കുകയാണെന്ന് ഗൌതം അറിയിച്ചു. ഗൌതം മേനോനും ജയറാമും തമ്മില്‍ ഇതു സംബന്ധിച്ച് കൂടിക്കാഴ്ചകള്‍ നടത്തി. തിരക്കഥ പൂര്‍ത്തിയായാലുടന്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സംവിധായകന് അറിയിച്ചിട്ടുള്ളത്.
ഈ സിനിമയിലൂടെ എ ആര് റഹ്മാന് മലയാളത്തില്‍ മടങ്ങിയെത്തും എന്നതാണ് പ്രത്യേകത. മുമ്പ് യോദ്ധ എന്ന സിനിമയിലാണ് റഹ്മാന് സംഗീതം മലയാളത്തില്‍ ഉണ്ടായിട്ടുള്ളത്. ഗൌതം മേനോന് ഇപ്പോള്‍ ‘നീ താനേ എന്‍ പൊന്‍വസന്തം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. അതിന് ശേഷം മലയാള ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല