1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 8, 2012

ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇപ്പോള്‍ ‘കൊച്ചടിയാന്‍’ എന്ന സിനിമയുടെ തിരക്കിലാണ്. മകള്‍ സൌന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രം. ഈ സിനിമയുടെ നിര്‍മ്മാണഘട്ടങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. ഇപ്പോള്‍ പുതിയ വാര്‍ത്ത, രജനിക്ക് ഒരു തിരക്കഥ ഗംഭീരമായി ഇഷ്ടപ്പെട്ടിരിക്കുന്നു. കൊച്ചടിയാന് ശേഷം ആ ചിത്രം ആരംഭിക്കും.

അയന്‍, കോ തുടങ്ങിയ മെഗാഹിറ്റുകള്‍ ഒരുക്കിയ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിനാണ് രജനീകാന്ത് തയ്യാറെടുക്കുന്നത്. ആനന്ദ് നല്‍കിയ തിരക്കഥ വായിച്ച രജനി ത്രില്ലിലാണ്. ഇറോസ് ഇന്‍റര്‍നാഷണല്‍ ഈ സിനിമ നിര്‍മ്മിക്കും.ഇപ്പോള്‍ സൂര്യയെ നായകനാക്കി ‘മാറ്റ്‌റാന്‍’ എന്ന സിനിമ സംവിധാനം ചെയ്യുകയാണ് ആനന്ദ്. ഇതിന് ശേഷം രജനീകാന്ത് നായകനാകുന്ന സിനിമ തുടങ്ങുമെന്നാണ് സൂചന.

“മാറ്റ്‌റാന്‍റെ ഷൂട്ടിംഗ് കഴിഞ്ഞ് എത്തിയിട്ടേയുള്ളൂ. സൂര്യയുടെ പ്രകടനം അപാരം. രജനി സാറിന്‍റെ ചിത്രത്തേക്കുറിച്ച് ഒരുപാട് ഫോണ്‍കോളുകള്‍ വരുന്നു…” – സസ്പെന്‍സ് നിലനിര്‍ത്തി കെ വി ആനന്ദ് ട്വീറ്റ് ചെയ്യുന്നു. ഷങ്കര്‍ സംവിധാനം ചെയ്ത ശിവാജി എന്ന രജനീകാന്ത് ചിത്രത്തിന്‍റെ ക്യാമറ ചലിപ്പിച്ചത് കെ വി ആനന്ദായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.