പണം മനുഷ്യനെ പല രീതിയിലും ബാധിക്കുമെന്ന് നമുക്കറിയാമല്ലോ. എന്നാല്‍ ഇതാ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു പണം രോഗകാരി കൂടിയെന്നു. പുതിയ ഗവേഷണ ഫലത്തില്‍ 26 ശതമാനം നോട്ടുകെട്ടുകളും 47 ശതമാനം ക്രെഡിറ്റ് കാര്‍ഡുകളും രോഗാണുക്കള്‍ നിറഞ്ഞതാണെന്ന് കണ്ടെത്തിയിരിക്കുന്നു. എണ്പതു ശതമാനം നോട്ടുകളിലും എഴുപത്തിയെട്ടു ശതമാനം ക്രെഡിറ്റ് കാര്‍ഡുകളിലും ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് ബാങ്ക് നോട്ടുകളില്‍ ബാക്റ്റീരിയ സാന്നിദ്ധ്യം ഉണ്ടായിരുന്നത് വിദഗ്ദ്ധരെ അത്ഭുതപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ട്. ഇ-കോളി, സ്ടാഫ് ഓരെസ് തുടങ്ങിയ അണുക്കളാണ് 5,10,20 പൌണ്ട് നോട്ടുകളില്‍ കണ്ടു വന്നത്. ക്രെഡിറ്റ് കാര്‍ഡിലും ഇവരുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ടോയിലെറ്റുകളില്‍ കാണപ്പെടുന്ന അണുക്കളുടെ നിരക്കുമായി തട്ടിച്ചു നോക്കുമ്പോള്‍ ഒരേ അളവാണ് എന്നതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
നാല് സെന്റിമീറ്റര്‍ സ്ക്വയറില്‍ ടോയിലെറ്റുകളില്‍ കണ്ടു വരുന്ന ബാക്റ്റീരിയ അളവ് പത്തു മുതല്‍ ഇരുപത് വരെയാണ്. ക്രെഡിറ്റ് കാര്‍ഡുകളിലും അതേ അളവ് അണുക്കളെ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ കൂടുതല്‍ മലീമസമായ ഇടങ്ങളില്‍ കണ്ടു വരുന്ന ബാക്ടീരിയയുടെ അളവ് 60 എണ്ണം വരെയാണ്.
ബാക്റ്റീരിയകള്‍ കോളനികളായാണ് കാണപ്പെടുന്നത്. ദൈന്യംദിനാവശ്യങ്ങള്‍ക്കായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണ് മിക്ക ജനങ്ങളും. കൈകളിലൂടെ സംക്രമിച്ചു കൊണ്ടിരിക്കുന്ന അണുക്കളെപ്പറ്റി നാം എങ്ങിനെ അറിയുവാനാണ്. അതിനാല്‍ ക്രെഡിറ്റ് കാര്‍ഡുകളും നോട്ടുകളും കൈകാര്യം ചെയ്തു കഴിഞ്ഞു കൈകള്‍ വൃത്തിയാക്കുന്നത് നന്നായിരിക്കും. കുട്ടികള്‍ക്ക് ഇവ നല്‍കുന്നതിന് മുന്‍പ് ഈ കണക്കുകള്‍ ഒന്ന് ഓര്‍മിക്കുന്നത് നന്നായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല