യു കെ മലയാളികളുടെ നിത്യ ജീവിതത്തിന്റെ കഥ പറയുന്ന ജനപ്രിയ പരമ്പരയായ ലണ്ടന്‍ ജങ്ക്ഷന്റെ അഞ്ചാം ഭാഗം സൂപ്പര്‍ ഹിറ്റിലേക്ക്.യുട്യൂബില്‍ റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ 8500 പേരോളം അഞ്ചാം എപ്പിസോഡ് കണ്ടു കഴിഞ്ഞു.ഇതുവരെ പുറത്തിറങ്ങിയ എപ്പിസോഡുകളില്‍ ജനപ്രീതിയില്‍ മുന്നിട്ടു നില്‍ക്കുകയാണ് യു കെയിലെ സമകാലീന രാഷ്ട്രീയക്കാരുടെ കഥ പറയുന്ന അഞ്ചാം ഭാഗം.
യു കെ മലയാളികള്‍ക്കിടയില്‍ നടക്കുന്ന ആനുകാലിക സംഭവങ്ങളാണ് ലണ്ടന്‍ ജന്ക്ഷന്റെ ഓരോ എപ്പിസോഡിലൂടെയും അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് .ആദ്യ എപ്പിസോഡില്‍ മലയാളികള്‍ക്കിടയിലെ ചീട്ടുകളി ശീലം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും രണ്ടാം എപ്പിസോഡില്‍ ഡ്രൈവിംഗ് പരിശീലനവും അവതരിപ്പിക്കപ്പെട്ടു.മൂന്നാം ഭാഗം പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ കഥ പറഞ്ഞപ്പോള്‍ നാലാം ഭാഗത്തില്‍ വ്യാജക്കല്യാണവും ഓവര്‍ ടൈം ഡ്യൂട്ടിയും ഇതിവൃത്തമായി.
യു കെ മലയാളികള്‍ക്കിടയില്‍ പടര്‍ന്നു പന്തലിക്കുന്ന രാഷ്ട്രീയ സംഘടനകളും അതിലെ ഉള്ളുകളികളുമാണ് ലണ്ടന്‍ ജന്ക്ഷന്റെ അഞ്ചാം ഭാഗത്തിലൂടെ സംവിധായകന് ജനങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.യുകെയിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യാതൊരു പ്രസക്തിയും ഇല്ലെന്ന് വ്യക്തമായി മനസിലാക്കിയിട്ടും ഓരോ കേരള പാര്‍ട്ടികളുടെ യൂണിറ്റുകള്‍ രൂപീകരിക്കാന്‍ നെട്ടോട്ടമാണ് യു കെയിലെ കുട്ടി നേതാക്കന്മാര്. ഈ അമിത പാര്‍ട്ടി ഭ്രാന്ത് യു കെ മലയാളിയുടെ നിത്യ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഈ എപ്പിസോഡില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.
യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത്തിമൂന്നോളം പേര് അഭിനയിക്കുന്ന ഈ പരമ്പരയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹള്ളില്‍ നിന്നുള്ള സ്റ്റീഫന്‍ കല്ലടയില്‍ ആണ്.കേംബ്രിഡ്ജില്‍ നിന്നുള്ള ബോണി സൌണ്ട് മിക്സിംഗ് ചെയ്തിരിക്കുന്ന ലണ്ടന്‍ ജന്ക്ഷന്റെ ക്രിയേറ്റീവ് ഹെഡ് എന്‍ ആര് ഐ മലയാളി എഡിറ്റര്‍ ജേക്കബ് താമരത്ത് ആണ്.
ലണ്ടന്‍ ജന്ക്ഷന്റെ അഞ്ചാം ഭാഗം കാണാന്‍ മുകളില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല