ന്യൂയോര്‍ക്ക്: കടുത്ത ക്ഷാമത്തിന്റേയും വരള്‍ച്ചയുടേയും നാളുകളാണ് വരാനിരിക്കുന്നതെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു. അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും ജലക്ഷാമവും രോഗങ്ങളും പട്ടിണിയും ലോകത്തെ തുറിച്ചുനോക്കുകയാണെന്നും മുന്നറിയിപ്പുണ്ട്.
കലാവസ്ഥാ വ്യതിയാനത്തോടെ ലോകത്തെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പ്പാദനം കുറയും. ഇത് കടുത്ത ഭക്ഷ്യദൗര്‍ലഭ്യത്തിന് ഇടയാക്കും. വിലകുതിച്ചുകയറുന്നതോടെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും.
വികസ്വര രാഷ്ട്രങ്ങള്‍ മാത്രമല്ല, വികസിത രാഷ്ട്രങ്ങളും ദുരിതത്തിലേക്ക് നീങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തികമാന്ദ്യത്തിന്റെ പ്രഭാവം വികസിത രാഷ്ട്രങ്ങളില്‍ ഇപ്പോഴും പ്രകടമാണ്. വികസനപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കുന്നതിനെ ഈ മാന്ദ്യം തടയുന്നു.
കൂടുതല്‍ ഭക്ഷ്യോല്‍പ്പാദനത്തിനായി ജനിതകമാറ്റം വരുത്തിയ വിളകളെ ആശ്രയിക്കേണ്ടിവരുമെന്നും ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത് ഭക്ഷ്യരംഗത്തെ കുത്തകവല്‍ക്കരണത്തിന് കാരണമാകുമെന്നും സൂചനയുണ്ട്.
ഉയരുന്ന ഭക്ഷ്യവിലക്കയറ്റം ജനങ്ങളെ പട്ടിണിയിലേക്കും നഗരപ്രദേശങ്ങളിലേക്കുള്ള കൂട്ടപ്പാലായനത്തിലേക്കും നയിക്കും. നിലനില്‍പ്പിനായി ജനങ്ങള്‍ നടത്തുന്ന പോരാട്ടം കലഹത്തിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കുമായിരിക്കും നയിക്കുകയെന്ന് ‘ഫോര്‍സൈറ്റ്’ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
അടുത്ത നാല്‍പ്പതുവര്‍ഷത്തിനിടയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ വന്‍വര്‍ധനവുണ്ടാകുമെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ.ചാള്‍സ് ഗോഡ്്രേഫ പറയുന്നു. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ കൃഷി നടത്തി ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ശ്രമിക്കേണ്ടതെന്നും പ്രോഫ.ചാള്‍സ് വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല