കെറ്ററിങ്ങ്: വലിയനോമ്പ് കാലത്ത് വിശ്ദ്ധിയിലും, പ്രാര്‍ത്തനയിലും ജീവിതം നയിക്കണമെന്നും, പങ്കുവെക്കലും, ത്യാഗവും, ദാനധര്‍മ്മവും അതിന്റെ ഭാഗമാക്കണമെന്നും പ്രശസ്ത വൈദിക മിഷനറിയും വാഗ്മിയുമായ ഫാ.ബിജു മുയ്യപ്പള്ളി. വിശുദ്ധ വാരത്തെക്ക് നടന്നടുക്കുമ്പോള്‍ ക്രുശിതനായ യേശുവിന്റെ തിരുമുറുവിലും ചുടു നിണത്തിലും ചേര്‍ത്ത് നമ്മുടെ കുടുംബത്തെ സമര്‍പ്പിക്കുകയും പ്രത്യാശയും, പ്രതീക്ഷയും നല്കി മരണത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സമക്ഷം വിശ്വാശത്തിന്റെ തീക്ഷ്ണത ഉറപ്പിക്കുകയും ആയാല്‍ ജീവിതം സമ്പന്നമാവുമെന്നും ബിജു അച്ചന് ഓര്‍മ്മിപ്പിച്ചു.
പ്രശസ്ത തിരുവചന ശുശ്രുക്ഷകന്‍ ഡോ ജോണ്‍ ദാസ് കെറ്ററിങ്ങില്‍ നടത്തിയ ത്രിദിന പരിശുദ്ധാല്മ്മ അഭിഷേക ധ്യാനത്തിനിടയില്‍ വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സംസാരിക്കുകയായിരുന്നു ബിജു അച്ചന്. കെറ്ററിങ്ങില്‍ ധ്യാനത്തിന്റെ വിജയത്തിനായി നടത്തിയ ദശ ദിന പ്രാര്‍ത്തനകള്‍ക്കും, ധ്യാന ദിവസങ്ങളില്‍ കൌന്സിലിങ്ങിന്നും, കുമ്പസാരത്തിനും, നേതൃത്വം നല്‍കുകയും, പരിശുദ്ധ കുര്‍ബ്ബാനകളില്‍ കാര്‍മ്മികത്വം അര്‍പ്പിക്കുകയും കെറ്ററിങ്ങില്‍ കുരിശ്ശിന്റെ വഴിക്ക് തുടക്കം കുറിക്കുകയും ചെയ്ത മുയ്യപ്പള്ളി അച്ചന് വിദേശ യാത്രാമധ്യേ ഇവിടെ താമസിക്കുന്ന തന്റെ സഹോദരി പ്രിന്‍സി റോമിയുടെ ഭവന സന്ദര്‍ശനം നടത്തുവാന്‍ എത്തിയതായിരുന്നു.
ആന്ധ്രാപ്രദേശിലെ അഡിലബാദ് സീറോ മലബാര്‍ മിഷനറി രൂപതയില്‍ മാര്‍ ജോസഫ് കുന്നത്ത് CMI പിതാവിന്റെ യുടെ കീഴില്‍ വിവിധ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ബിജു അച്ചന് തന്റെ കര്‍മ്മ മേഖലയെപറ്റി പ്രസംഗ മദ്ധ്യേ പ്രതിപാദിച്ചത് ഏവരും വലിയ ജിജ്ഞാശയോടെ ആണ് ശ്രവിച്ചത്. ജാതി മത ഭേദമന്യേ വിദ്യാഭ്യാസം, ആതുര സേവനം, അനാഥ മന്ദിരം, ആല്മീയ ശുശ്രുക്ഷ എന്നിവ പ്രാരാബ്ധങ്ങള്‍ക്കിടയിലും നയിച്ച് പോരുന്ന അഡിലബാദ് രൂപതയില്‍, ബിജു അച്ചന് തന്റെ പ്രേഷിതദൌത്യം വിജയിക്കുന്നതിന്നു ഏവരുടെയും പ്രാര്‍ത്ഥനകള്‍ അഭ്യര്‍ഥിച്ചു. ബിജു മുയ്യപ്പള്ളി അച്ചന് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇടവകക്ക് നല്കിയ സ്നേഹോഷ്മളമായ അധ്യാത്മിക പരിപാലനത്തിന്നു പള്ളി കമ്മിറ്റിക്കുവേണ്ടി ബിനോയ് കഞ്ഞൂക്കാരന്‍ നന്ദി പ്രകാശിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല