അപകടകരമായി ബൈക്ക് ഓടിച്ചതു കാരണം രണ്ടു പേര്‍ക്കു പരുക്കേറ്റ കേസില്‍ ബോളിവുഡ് താരം ജോണ്‍ എബ്രഹാമിനു ജാമ്യം. മുംബൈ ഹൈക്കോടതിയാണു ജാമ്യം അനുവദിച്ചത്. കേസില്‍ ജോണിനു 15 ദിവസത്തെ തടവ് വിധിച്ച കീഴ്ക്കോടതി വിധിക്കെതിരേ സെഷന്‍സ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചില്ല. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ആര്.സി. ചവാന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണു കേസ് പരിഗണിച്ചത്. മുംബൈയിലെ ഖാര് ഏരിയയില്‍ 2006ലാണ് അപകടമുണ്ടായത്. 2010 ഒക്റ്റോബറില്‍ ബാന്ദ്രയിലെ മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്നു കണ്ട് ജോണിനു 15 ദിവസത്തെ തടവ് വിധിച്ചിരുന്നു.
ഈ വിധിക്കെതിരേ സമര്‍പ്പിച്ച അപ്പീലാണ് സെഷന് കോടതി ഇന്നലെ രാവിലെ തള്ളിയത്. ഇതോടെ താരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് മുംബൈ ഹൈക്കോടതിയെ സമീപിച്ചു ജാമ്യം നേടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല