കോപം നിയന്ത്രിക്കുവാന്‍ വിഷമിക്കുന്ന ഒരുപാട് പേര്‍ ഇന്ന് ലോകത്തുണ്ട്. ഇതിനായി ഡോക്ടറെ സമീപിച്ചു ചികിത്സ നേടുന്നവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. വലതു കൈകള്‍ ഉപയോഗിക്കുന്നവര്‍ ഇടതു കൈ കൊണ്ടും ഇടത് കൈയ്യനമാര്‍ വലതു കൈ കൊണ്ടും കാര്യങ്ങള്‍ ചെയ്ത ശീലിക്കുന്നത് കോപം നിയന്ത്രിക്കുമെന്ന് റിപ്പോര്‍ട്ട്. ഇടത്ത കൈ കൊണ്ട ചായ ഇളക്കുന്നതോ വാതില്‍ തുറക്കുന്നതോ ഒക്കെ ആത്മ നിയന്ത്രണം വരാന്‍ സഹായിക്കുന്നു എന്നാണ് പറയുന്നത്. രണ്ടു ആഴ്ചത്തെ പരിശീലനം കൊണ്ട് ആത്മ നിയന്ത്രണം സാധിക്കും.
സ്വയം നിയന്ത്രിക്കാന്‍ പരിശീലിക്കുന്നത് പിയാനോ വായിക്കാന്‍ പഠിക്കുന്നത് പോലെയോ ഗോള്‍ഫ് കളിക്കാന്‍ പഠിക്കുന്നത് പോലെയോ ഒക്കെ ഒക്കെയാനെന്നാണ് യൂണിവേര്‍സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ഡോ.തോമസ് ടെന്സന്‍ പറയുന്നത്. പെട്ടെന്നുള്ള പ്രകോപനം കൊണ്ടാണ് ആളുകള്‍ക്ക് പ്രതികരിക്കാന്‍ തോന്നുന്നത്. പരിശീലനത്തിലൂടെ ഇതു മറി കടക്കാന്‍ കഴിയും. അവസരം സൃഷ്ടിക്കപ്പെടുമ്പോള്‍ ആണ് ആളുകള്‍ കൊലപാതകം പോലുള്ള ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നത് എന്നാണ് ക്രിമിനോളജിസ്റ്റുകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതെല്ലാം ഒരു പ്രചോദനം അല്ലെങ്കില്‍ പെട്ടെന്നുള്ള ഒരു പ്രേരണ കൊണ്ടാണ് ചെയ്യുന്നത്.
പത്ത് വര്‍ഷമായി നടത്തുന്ന പഠനങ്ങള്‍ പറയുന്നത് കുറച്ച് നേരത്തേക്ക് പ്രകോപനപരമായ പെരുമാറ്റം നിയന്ത്രിക്കേണ്ടി വരുന്നവര്‍ പിന്നീട് വളരെ പരകൊപനപരമായി പെരുമാറുന്നു എന്നാണ്. ആളുകള്‍ക്ക് പ്രകോപനപരമായി പെരുമാറാന്‍ അവസരം കൊടുത്താല്‍ അവര്‍ ശാന്തരായി പെരുമാറും എന്നാണു തന്റെ അനുഭവം എന്ന് ഡോക്ടര്‍ പറഞ്ഞു. ഒരുപാട നാള്‍ പരിശീലനാം നടത്തിയാല്‍ ദേഷ്യവും സങ്കടവും ഒക്കെ വളരെ അധികം കണ്ട്രോള്‍ ചെയ്യാന്‍ കഴിയും.മാറ്റ് ഇതൊരു കാര്യം പരിശീലിക്കുന്നത് പോലെയേ ഇതിനെയും കാണാവൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല