1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 25, 2011

ദുബൈ: ഭൂമിയില്‍ നിന്നും 442 മീറ്റര്‍ ഉയരത്തിലിരുന്ന് നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കണോ? ആഗ്രഹം സഫലീകരിക്കണമെങ്കില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയിലൊരുക്കിയ റസ്‌റ്റോറന്റായ അറ്റ്.മോസ്ഫിയറിലേക്ക് വരാം.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ 122ാം നിലയില്‍ സജ്ജീകരിച്ച ഹോട്ടല്‍ കഴിഞ്ഞ ദിവസം പൊതു ജനങ്ങള്‍ക്കായി തുറന്നു. കെട്ടിടത്തിന്റെ താഴെ നിലയില്‍ നിന്നും ലിഫ്റ്റില്‍ 57 സെക്കന്റ് കൊണ്ട് റസ്റ്റോറന്റിലെത്താം. ഹോട്ടലില്‍ ഒരേസമയം 210 പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.

ദുബൈ മുഴുവനായി കണ്ട് ചായ കുടിക്കണമെങ്കില്‍ അല്‍പം കൂടുതല്‍ കാശ് കൊടുക്കണം. ഒരു കപ്പ് ചായക്ക് എട്ട് ഡോളറാണ് വില. റസ്‌റ്റോറന്റിലെ സ്വകാര്യ പാര്‍ട്ടിഹാള്‍ ബുക്ക് ചെയ്യണമെങ്കില്‍ ആളൊന്നിന് 177 ഡോളര്‍ ഒടുക്കണം.

ദുബൈയിലെ ഹോട്ടല്‍ സങ്കല്‍പങ്ങളെ അഴിച്ചു പണിയുന്നതാണ് അറ്റ്.മോസ്ഫിയറെന്ന് ഹോട്ടല്‍ നടത്തിപ്പുകാരായ എമ്മാര്‍ ഹോസ്പിറ്റാലിറ്റി സി.ഇ.ഒ മാര്‍ക്ക് ഡാര്‍ഡെന്നെ വ്യക്തമാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.