ക്രിക്കറ്റില്‍ ഏഷ്യന്‍ രാജാവിനെ നിര്‍ണയിക്കുന്ന ശക്തിപരീക്ഷണം ഇന്നു മുതല്‍. ലോക കിരീടം നേടിയ ഇന്ത്യയും രണ്ടാം സ്ഥാനക്കാരായ ശ്രീലങ്കയും ആതിഥേയരായ ബംഗ്ളാദേശും പാക്കിസ്ഥാനുമാണ് ശക്തിപരീക്ഷണത്തിന് ഇന്നു മുതല്‍ ഇറങ്ങുക. പതിനൊന്നാമത് ഏഷ്യ കപ്പ് ക്രിക്കറ്റിന്റെ ആദ്യമത്സരത്തില്‍ ഇന്ന് പാക്കിസ്ഥാന്‍ ബംഗ്ളാദേശിനെ നേരിടും. രാവിലെ എട്ടു മുതലാണ് മത്സരം.
ഏഷ്യ കപ്പ് ക്രിക്കറ്റ് ഒരു വമ്പന്‍ പരമ്പരയായല്ല കണക്കാക്കപ്പെടുന്നത്. എങ്കിലും ഇന്ത്യ – പാക്കിസ്ഥാന്‍ മത്സരം ലോക ശ്രദ്ധ ആകര്‍ഷിക്കുന്നഘടകമാണ്. 1984 ല്‍ ആദ്യ ഏഷ്യ കപ്പില്‍ ജേതാക്കളായ ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഗാവസ്കര്‍ എഴുതിയത് ഇത്തരത്തിലൊരു ടൂര്‍ണമെന്റ് എന്തിന് എന്നാണ്.
കഴിഞ്ഞവര്‍ഷം ഒരു പരമ്പര പോലും നേടാനാവാത്ത ബംഗ്ളാദേശ് ഇന്ന് പാക്കിസ്ഥാനെതിരേ ഇറങ്ങുന്നത് പരമ്പരയില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഓപ്പണിംഗ് ബാറ്റ്സ്മാനായ തമിം ഇഖ്ബാലിനെ ആദ്യ ടീമില്‍ ഉള്‍പ്പെടുത്താതിരിക്കുക അവസാന നിമിഷം ഉള്‍പ്പെടുത്തുക തുടങ്ങിയ പരിപാടികള്‍ക്കു ശേഷമാണ് ആതിഥേയര്‍ ഇന്നിറങ്ങുക.
സിംബാബ്വെയോട് 3-2 നും പാക്കിസ്ഥാനോടും ഓസ്ട്രേലിയോടും 3-0 നും വെസ്റ്റിന്‍ഡീസിനോട് 2-1 നും കഴിഞ്ഞവര്‍ഷം ബംഗ്ളാദേശ് പരാജയപ്പെട്ടിരുന്നു. അതേസമയം, ടെസ്റില്‍ ലോക ഒന്നാം നമ്പര്‍ ടീമായ ഇംഗ്ളണ്ടിനെ കീഴടക്കിയതിന്റെ ആത്മവിശ്വസം പാക്കിസ്ഥാനുണ്ട്.
ശ്രീലങ്കയെ ലോകകപ്പു കിരീടത്തിലേക്കു നയിച്ച ഡേവിഡ് വാട്മോറാണ് പാക്കിസ്ഥാന്റെ പരിശീലകന്‍. വാട്മോറിന്റെ ആദ്യ പരമ്പരയാണിതെന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ടീം ശനിയാഴ്ച പുലര്‍ച്ചെ ധാക്കയിലെത്തി. ഇന്ത്യയുടെ ആദ്യമത്സരം ചൊവ്വാഴ്ച ശ്രീലങ്കയ്ക്കെതിരേയാണ്.
മത്സരക്രമം
മാര്‍ച്ച് 11 : ബംഗ്ളാദേശ് – പാക്കിസ്ഥാന്‍ (രാവിലെ 8ന്)
മാര്‍ച്ച് 13 : ഇന്ത്യ – ശ്രീലങ്ക (രാവിലെ എട്ടിന്)
മാര്‍ച്ച് 15 : പാക്കിസ്ഥാന്‍ – ശ്രീലങ്ക (രാവിലെ എട്ടിന്)
മാര്‍ച്ച് 16 : ബംഗ്ളാദേശ് – ഇന്ത്യ (രാവിലെ എട്ടിന്)
മാര്‍ച്ച് 18 : ഇന്ത്യ – പാക്കിസ്ഥാന്‍ (രാവിലെ എട്ടിന്)
മാര്‍ച്ച് 20 : ബംഗ്ളാദേശ് – ശ്രീലങ്ക (രാവിലെ എട്ടിന്)
മാര്‍ച്ച് 22 – ഫൈനല്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല