ലണ്ടന്‍ ഒളിംപിക്സിന്‍െറ സ്പോണ്‍സര്‍ഷിപ്പ് ചുമതലയില്‍ നിന്ന് ഡൗ കെമിക്കല്‍സിനെ ഒഴിവാക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ . സി.എന്‍.എന്‍. ഐ.ബി.എന്‍ ചാനലിലെ ഡെവിള്‍സ് അഡ്വക്കറ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൗ കെമിക്കല്‍സിനെ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് ഒഴിവാക്കുന്നത് സംബന്ധിച്ച് ചോദ്യമുദിക്കുന്നില്ല. ഗെയിംസില്‍ ഡൗ കെമിക്കല്‍സുമായി സഹകരിക്കുന്നതില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്നും സ്പോണ്‍സറെ നിശ്ചയിക്കാന്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിക്ക് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
്ഡഒളിംപിക്സിന്‍െറ സ്പോണ്‍സര്‍മാരായി ഡൗ കെമിക്കല്‍സിനെ നിയോഗിച്ചതില്‍ നേരത്തെ ഇന്ത്യ അതൃപ്തി അറിയിച്ചിരുന്നു. ഭോപ്പാല്‍ വാതക ദുരന്തത്തിന് ഉത്തരവാദികളെന്നാരോപിച്ചായിരുന്നു ഇത്. എന്നാല്‍, ദുരന്തവുമായി ഡൗ കെമിക്കല്‍സിന് യാതൊരു ബന്ധവുമില്ലെന്നായിരുന്നു അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ നിലപാട്. ഇത് സംബന്ധിച്ച് ബ്രിട്ടീഷ് എം.പിമാരടക്കം കമ്മിറ്റിക്കെതിരെ രംഗത്ത് വന്നിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല