ഗസ മുനമ്പിലെ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 48 മണിക്കൂറിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി. ഇന്നലെയും തുടര്‍ന്ന ആക്രമണത്തില്‍ മൂന്നു പേര്‍ കൂടി മരിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ കൊല്ലപ്പെട്ടവരില്‍ പന്ത്രണ്ടുകാരുനും ഉള്‍പ്പെടും.
വെള്ളിയാഴ്ച ഉച്ചയോടൊയാണ് അതിര്‍ത്തി മേഖലയില്‍ ആക്രമണം തുടങ്ങിയത്. ജനകീയ പ്രതിരോധ സമിതിയുടെ നേതാവിനെ ഇസ്രയേല്‍ വധിച്ചതാണ് തുടക്കം. നിരന്തരം റോക്കറ്റുകള്‍ വിക്ഷേപിച്ചാണ് പലസ്തീന്‍ തിരിച്ചടിച്ചത്. ഹമാസ് പ്രവര്‍ത്തകരുള്‍പ്പെടെ 15 പേര്‍ ആദ്യദിവസം കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരുക്കേറ്റു.
ഒരു വര്‍ഷത്തിനിടെയുണ്ടാവുന്ന ഏറ്റവും ശക്തമായ ആക്രമണത്തിനാണ് കഴിഞ്ഞദിവസം ഇസ്രായേല്‍ തുടക്കമിട്ടത്. ശനിയാഴ്ച ഇസ്രായേല്‍ അധിനിവേശത്തെ പ്രതിരോധിക്കുന്ന പോരാളികളാണ് കൊല്ലപ്പെട്ടതെങ്കില്‍ ഞായറാഴ്ച കൊല്ലപ്പെട്ടവരില്‍ 60-കാരനും പന്ത്രണ്ടുവയസ്സുകാരനുമെല്ലാം ഉള്‍പ്പെടുന്നു. വെള്ളിയാഴ്ച നൂറോളം റോക്കറ്റുകള്‍ തങ്ങളുടെ പ്രദേശത്തേക്ക് പലസ്തീന്‍കാര്‍ അയച്ചതായും ഇതേത്തുടര്‍ന്നാണ് തങ്ങള്‍ തിരിച്ചടിച്ചതെന്നും ഇസ്രായേല്‍ ആരോപിച്ചിരുന്നു.
റോക്കറ്റാക്രമണങ്ങള്‍ ഭീരുത്വമാണെന്ന് പറഞ്ഞ് അമേരിക്കയും ഇസ്രായേലിന് പിന്തുണയായെത്തി. എന്നാല്‍ ഇസ്രായേല്‍ ആക്രമണങ്ങള്‍ കൂട്ടക്കൊലയാണെന്ന് അറബ് ലീഗ് പറഞ്ഞു.സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല