1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 12, 2012

കോക്‍ടെയിലിന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ‘ഈ അടുത്ത കാലത്ത്’ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. കുടുംബപ്രേക്ഷകരും ചിത്രം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുകയാണ്. സജീവ ചര്‍ച്ചകള്‍ക്ക് വിധേയമാക്കാത്ത ചില സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. തീയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ മണ്ടന്മാരല്ലെന്ന തിരിച്ചറിയാന്‍ സംവിധായകനും ചിത്രത്തിന്റെ തിരക്കഥാകൃത്ത് മുരളി ഗോപിക്കും സാധിച്ചു എന്നതാണ് ഈ വിജയത്തിന് കാരണമെന്ന് പറയാം.

സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും മികച്ച സിനിമയാണിതെന്ന് സോഷ്യല്‍‌നെറ്റ്വര്‍ക്കിംഗ് സൈറ്റുകളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പ്രതികരണങ്ങളും വ്യക്തമാക്കുന്നു. സോഷ്യല്‍‌നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ സിനിമയുടെ ജയപരാജയങ്ങളില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് തന്നെയാണ് അരുണ്‍കുമാര്‍ അരവിന്ദ് അഭിപ്രായപ്പെടുന്നത്. എന്നാല്‍ തന്റെ സിനിമകളെപ്പറ്റി ഇങ്ങനെ മോശം പ്രചാരണം വന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

“സോഷ്യല്‍‌നെറ്റ്വര്‍ക്കിംഗ് സൈറ്റുകള്‍ വന്നതോടെ ആര്‍ക്കും റിവ്യൂ എഴുതാമെന്ന അവസ്ഥയാണ്. ഒരു സെക്കന്റില്‍ 24 ഫ്രെയിംസിലാണ് സിനിമ ഓടുന്നതെന്ന് പോലും അറിയാത്തവരാണ് ഇത്തരത്തില്‍ റിവ്യൂ എഴുതുന്നത്. എന്റെ സിനിമയെപ്പറ്റി ഇങ്ങനെ മോശം പ്രചാരണം വന്നിട്ടില്ലെങ്കിലും ഒരുപാട് സിനിമകളെ ഇത്തരത്തില്‍ എഴുതിക്കൊല്ലാറുണ്ട്. അതില്‍ ഒരുപാട് ദുഖമുണ്ട്” -അരുണ്‍കുമാര്‍ അരവിന്ദ് വാരന്ത്യ കൌമുദിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.